സെൽഫി എടുക്കാനാണ് ഫോൺ. പക്ഷേ സെൽഫി എടുക്കുന്ന ക്യാമറയ്ക്ക് മെയിൻ ക്യാമറയേക്കാൾ മെഗാ പിക്സൽ കുറവ്. ഈ സ്ഥിതി മാറ്റാൻ ഐബോൾ അവതരിപ്പിക്കുന്നത് മുന്നിലേക്കും പിന്നിലേക്കും തിരിക്കാവുന്ന ക്യാമറ യൂണിറ്റ് ഫോണിൽ സജ്ജീകരിച്ചുകൊണ്ടാണ്.ആൻഡി അവോന്റ് 5 എന്ന മോഡലിലാണ് റൊട്ടേറ്റിങ് ക്യാമറ.

ഇരട്ട എൽഇഡി ഫ്ലാഷ് സഹിതമാണ് 8–മെഗാപിക്സൽ ഓട്ടോഫോക്കസ് ക്യാമറ. സെൽഫിയും സാധാരണ ഫോട്ടോയും വിഡിയോയുമൊക്കെ നിലവാരം ചോരാതെ ഷൂട്ട് ചെയ്യാം. വിഡിയോ കോളിങ്ങും നടത്താം.ആൻഡ്രോയ്ഡ് കിറ്റ്കാറ്റ് 4.4 സോഫ്റ്റ്‌വെയർ. 1.3 ജിഗാഹെട്സ് ക്വാഡ് കോർ പ്രോസസർ, 1 ജിബി റാം, 8 ജിബി സ്റ്റോറേജ് (32 ജിബി വരെയാക്കാം), 2150 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ 3ജി ഫോണിന്റെ മറ്റു സവിശേഷതകൾ. 5999 രൂപയാണു വില.

LEAVE A REPLY

Please enter your comment!
Please enter your name here