മിഷിഗൺ: നാൽപ്പത്തിയേഴ് വർഷം നീണ്ടു നിന്ന സന്തോഷകരമായ ദാമ്പത്യ ജീവിതം തട്ടിയെടുക്കുവാൻ വില്ലനായെത്തിയത് കോവിഡ് 19. വിശുദ്ധ ദേവാലയത്തിൽ ഇരുവരുടെയും വലതുകരം മുഖ്യർമ്മികൻ ചേർത്തുപിടിച്ച് ജീവിതാവസാനം വരെ ഒന്നിച്ചു കഴിയുമെന്ന പ്രതിജ്ഞ ഇരുവരും ഒരു നിമിഷത്തിൽ തന്നെ നിറവേറ്റി. മക്കളുടെയും കൊച്ചുമക്കളുടെയും സാന്നിധ്യത്തിൽ ജീവിതത്തോടു യാത്ര പറയുമ്പോൾ ഇരുവരുടെയും മരണസമയം ആശുപത്രി അധികൃതർ രേഖപ്പെടുത്തിയിരിക്കുന്നത് 2020 നവംബർ 24 4.30 പി.എം. എന്നാണ്.

35 വർഷം മെഡിക്കൽ ഫീൽഡിൽ നഴ്സായി ജോലി ചെയ്ത പട്രീഷക്കാണ് (78) രോഗലക്ഷണങ്ങൾ ആദ്യം കണ്ടെത്തിയത്. ചികിൽസ തേടിയ ഇരുവരും വീട്ടിൽ ഐസൊലേഷനിൽ കഴിയാനായിരുന്നു നിർദ്ദേശം ലഭിച്ചത്. വീട്ടിലെത്തി ഒരാഴ്ചക്കു ശേഷം ട്രക്ക് ഡ്രൈവറായ ഇവരുടെ ഭർത്താവ് ലസ്ലിക്കും രോഗലക്ഷണങ്ങൾ കണ്ടെത്തി. ഇത്തവണ ഇരുവരും ചേർന്ന് ആംബുലൻസിൽ ആശുപത്രിയിൽ എത്തിയത്. രണ്ടുപേരുടെയും ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് നവംബർ 24 ന് മരണം സംഭവിക്കുകയായിരുന്നു.

മാതാപിതാക്കളുടെ ജീവിതം ആനന്ദകരവും മാതൃകാപരവുമായിരുന്നുവെന്ന് പെൺ മക്കളിൽ ഒരാളായ ജൊവേന പറഞ്ഞു. ഒറ്റനോട്ടത്തിൽ ആരെയും ആകർഷിക്കുന്ന സ്വഭാവത്തിനുടമകളായിരുന്നു മാതാപിതാക്കളെന്നും ഇവർ അനുസ്മരിച്ചു. ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി ഒടുവിൽ പുറത്തുവിട്ട കണക്കുമ് അമേരിക്കയിൽ കോവിഡ് 19 രോഗത്തെ തുടർന്നു മരിച്ച 268087 ആളുകളുടെ ലിസ്റ്റിൽ ദമ്പതികളും ഉൾപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here