ഇന്ത്യാനാ: ടെക്സസ് ഫോർട്ട് ഹുഡ് മിലിട്ടറി റിസർവേഷൻ ക്യാംപിനു സമീപം ദമ്പതിമാരായ യൂത്ത് പാസ്റ്റേഴ്സിനെ തട്ടികൊണ്ടുപോയി തലക്കു വെടിവെച്ചു കൊല്ലുകയും മൃതദേഹം കാറിലിട്ടു തീ കൊളുത്തുകയും ചെയ്ത കേസിൽ രണ്ടാമത്തെ പ്രധാന പ്രതി ബ്രാണ്ടൻ ബെർനാർഡിന്റെ (40) വധശിക്ഷ നടപ്പാക്കി. ഇന്ത്യാന ഫെഡറൽ പ്രിസണിൽ രണ്ടാമത്തെ പ്രധാന പ്രതി ബ്രാണ്ടൻ ബെർനാർഡിന്റെ (40) വധശിക്ഷ നടപ്പാക്കി. ഇന്ത്യാന ഫെഡറൽ പ്രിസണിൽ വ്യാഴാഴ്ച രാത്രിയായിരുന്നു നടപടി. രാത്രി 9.27ന് മരണം സ്ഥിരീകരിച്ചു. ബെർനാഡിന്റെ വധശിക്ഷ ഒഴിവാക്കണമെന്ന അപ്പീൽ ഫെഡറൽ അപ്പീൽസ് കോർട്ട് തള്ളിയതിനെ തുടർന്നാണ് വധശിക്ഷ നടപ്പാക്കിയത്. പല പ്രമുഖരും വധശിക്ഷ ഒഴിവാക്കണെന്ന് ആവശ്യപ്പെട്ടിരുന്നു.

1999 ജൂണിൽ നടന്ന കൊലപാതകത്തിന് ബെർണാർഡിന്റെ കൂട്ടുപ്രതികളായ രണ്ടു പേർക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന കാരണത്താൽ വധശിക്ഷ നൽകാതെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. മറ്റൊരു പ്രധാന പ്രതി ക്രിസ്റ്റഫറിന്റെ വധശിക്ഷ സെപ്റ്റംബർ 24ന് നടപ്പാക്കിയിരുന്നു. 70 വർഷത്തിനുള്ളിൽ ഫെഡറൽ ഗവൺമെന്റ് നടപ്പാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രതിയുടെ വധശിക്ഷയാണിത്. ജൂലായ് മാസത്തിനുശേഷം പതിമൂന്നാമത്തെ ഫെഡറൽ വധശിക്ഷയും.

വിഷവാതകം കുത്തിവെച്ചു വധശിക്ഷ നടപ്പാക്കുന്നതിന് മുൻപ് അവസാന വാചകമായി പ്രതി പറഞ്ഞത് ‘ഐ ആം സോറി’ എന്നാണ് കൊലചെയ്യപ്പെട്ട ദമ്പതിമാരുടെ കുടുംബാംഗങ്ങളെ നോക്കിയായിരുന്നു അത്. കൊല്ലപ്പെട്ട ദമ്പതികളായ ടോഡ്‌ബാഗ്‌ലിയും (26), ഭാര്യ സ്റ്റേയ്ഡി (28) ടെക്സസ് സന്ദർശിക്കുന്നതിന് എത്തിയതായിരുന്നു. അയോവാ ഒസ്ക്കലൂസ ചർച്ച് പാസ്റ്റർമാരായിരുന്നു ഇരുവരും. ഇവർ സഞ്ചരിച്ചിരുന്ന കാർ പ്രധാന പ്രതി ക്രിസ്റ്റഫറും, ബ്രണനും കൂട്ടുക്കാരും ചേർന്ന് തടഞ്ഞു. കവർച്ച നടത്തുന്നതിനുള്ള ശ്രമത്തിലാണ് ഇരുവരേയും വെടിവെച്ചു കൊലപ്പെടുത്തിയത്. ഇതിന്റെ സൂത്രധാരകൻ ക്രിസ്റ്റഫറായിരുന്നു. ഇരുവരും ജീവനുവേണ്ടി യാചിച്ചുവെങ്കിലും നിർദയമായി ഇവരെ വെടിവെക്കുകയായിരുന്നു. ടോഡ് കൊല്ലപ്പെട്ടുവെങ്കിലും വെടിയേറ്റ ഭാര്യ കാറിനകത്തു കിടന്ന് വെന്തുമരിക്കുകയായിരുന്നു. ജയിൽ ജീവിതത്തിൽ ബ്രാണ്ടന്റെ ജീവിതത്തിൽ പല നല്ല മാറ്റങ്ങളും വന്നതിനാൽ വധശിക്ഷ ഒഴിവാക്കണെന്ന ആവശ്യം ശക്തിപ്പെട്ടിരുന്നു.

Brandon Bernard was sentenced to death as an accomplice in a 1999 murder of a Texas couple.

LEAVE A REPLY

Please enter your comment!
Please enter your name here