വാഷിംഗ്‌ടൺ:നിയുക്ത യു.എസ് പ്രസിഡന്റ് ജോ ബെെഡന്റെ മകൻ ഹണ്ടർ ബെെഡനെതിരെ ഒരു തരത്തിലുള്ള അന്വേഷണവും നടത്തില്ലെന്ന് വ്യക്തമാക്കി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തിരഞ്ഞെടുപ്പിൽ അട്ടിമറി നടത്തിയെന്ന പേരിൽ ഹണ്ടറിനെ ചുറ്റിപ്പറ്റി ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയമിക്കാൻ ട്രംപ് നീക്കം നടത്തുന്നുവെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

“ഹണ്ടർ ബെെഡന്റെയോ ബെെഡൻ കുടുംബുമായി ബന്ധപ്പെട്ടതോ ആയ പ്രോസിക്യൂഷൻ നടപടികളുമായി എനിക്ക് ബന്ധമില്ല, ഇതെല്ലാം വ്യാജവാർത്തകളാണ്. ശരിക്കും ഇത് ഏറെ സങ്കടമുണ്ടാക്കി.’ ട്രംപ് ട്വീറ്റ് ചെയ്‌തു.

ഹണ്ടർ ബെെഡന്റെ വിദേശ ബിസിനസുകളെ പറ്റി അന്വേഷണം നടത്താൻ ഒരു പ്രത്യേക സംഘത്തെ രൂപീകരിക്കില്ലെന്ന് ആക്ടിംഗ് അറ്റോർണി ജനറൽ ജെഫ്രി റോസൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ വെളിപ്പെടുത്തൽ. ജനുവരി 20 ന് വെെറ്റ് ഹൗസിന്റെ പടിയിറങ്ങുന്ന ട്രംപ് ഹണ്ടർ ബൈഡന് വേണ്ടി പ്രത്യേക ഉപദേഷ്ടാവിനെ നിയമിക്കാൻ ഒരുങ്ങുന്നതായി നേരത്തെ വാ‌ർത്തകൾ പുറത്ത് വന്നിരുന്നു

I have NOTHING to do with the potential prosecution of Hunter Biden, or the Biden family. It is just more Fake News. Actually, I find it very sad to watch!
— Donald J. Trump (@realDonaldTrump)
December 17, 2020

LEAVE A REPLY

Please enter your comment!
Please enter your name here