ഡാലസ് : ഡാലസ് കൗണ്ടിയിൽ ഡിസംബർ 22 ചൊവ്വാഴ്ച മാത്രം കോവിഡ് ബാധിച്ചു, മരിച്ചവരുടെ എണ്ണത്തിൽ വൻ വർധന. മരിച്ചവരുടെ എണ്ണത്തിൽ വൻ വർധന. 30 പേരാണ് ചൊവ്വാഴ്ച മരിച്ചതെങ്കിൽ 2366 പുതിയ കോവിഡ് പോസിറ്റീവ് കേസ്സുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. വ്യക്തമായ മുന്നറിയിപ്പ് നൽകിയിട്ടും, കോവിഡ് വ്യാപനം കാര്യമായി തടയുന്നതിന് പൊതുജനങ്ങളുടെ ഭാഗത്തു നിന്നും പൂർണ്ണ സഹകരണം ലഭിക്കുന്നില്ലെന്ന് അധികൃതർ പറയുന്നു. ഡാലസ് കൗണ്ടിയിൽ മാത്രം ഇതുവരെ 1,58,354 പോസീറ്റീവ് കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

വ്യക്തമായ മുന്നറിയിപ്പ് നൽകിയിട്ടും, കോവിഡ് വ്യാപനം കാര്യമായി തടയുന്നതിന് പൊതുജനങ്ങളുടെ ഭാഗത്തു നിന്നും പൂർണ്ണ സഹകരണം ലഭിക്കുന്നില്ലെന്ന് അധികൃതർ പറയുന്നു.ഡാലസ് കൗണ്ടിയിൽ മാത്രം ഇതുവരെ 1,58,354 പോസീറ്റീവ് കൊറോണ വൈറസ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.1,514 മരണവും സംഭവിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച കൗണ്ടിയിൽ മരിച്ചവർ 50 വയസ്സിനും 90 വയസ്സിനും ഇടയിലുള്ളവരാണ്. ക്രിസ്മസ് ഒഴിവുകാലം വരുന്നതോടെ കോവിഡ് വ്യാപനം ക്രമാതീതമായി വർധിക്കാൻ സാധ്യതയുണ്ടെന്നും, ഇതൊഴിവാക്കുന്നതിന് കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്നും കൗണ്ടി ജഡ്ജ് ക്ലെ ജങ്കിൻസ് പ്രസ്താവനയിൽ അഭ്യർഥിച്ചു. വീട്ടിലുള്ള അംഗങ്ങൾക്കുപുറമെ ആരെങ്കിലും സന്ദർശനത്തിനു വരികയാണെങ്കിൽ മാസ്ക്ക് നിർബന്ധമായും ധരിച്ചിരിക്കണം. അതോടൊപ്പം അവധി ദിവസങ്ങളിൽ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നും ജഡ്ജി അഭ്യർഥിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here