ഇന്ന് ഒരു ജാഥ അവസാനിച്ചു .സാക്ഷാല് സുധീരന്ജി നയിച്ച കേരള രക്ഷാ യാത്ര .നമ്മുടെ ചുള്ളന് നേതാവ് രാഹുല്ജി വന്നു വെല്ലുവിളിച്ചിട്ടു പൊയി.അഴിമതി തെളിയിച്ചാല് കോണ്ഗ്രെസ്സില് അവരെ വച്ചുപോറുപ്പിക്കില്ലന്നാണ് അദ്ദേഹം പറഞ്ഞത് .ഇത് സോണിയാജി കേട്ടോ ആവൊ .ഉടന് തന്നെ കുറെ ജാഥകള് കൂടി ശങ്കുമുഖത്തു വരാനുണ്ട് .ശങ്കുമുഖത്തെ മണല്ത്തരികള് ഇത്രത്തോളം പാപം ചെയ്തോ ഈശ്വരാ .എന്തായാലും ഒരു കാര്യം ഉറപ്പായി .ജനങ്ങള് മണ്ടന്മാര് തിരഞ്ഞെടുപ്പിനെ വരവേറ്റു തുടങ്ങി . രാഷ്ട്രീയത്തിന് റേറ്റിംഗ് കൂടുകയാണ്. ഒപ്പം നിയമ, അന്വേഷണ സംവിധാനങ്ങളില് രാഷ്ട്രീയ, ഭരണനേതൃത്വങ്ങള്ക്കുള്ള വിശ്വാസവും. തിരഞ്ഞെടുപ്പ് ആകുമ്പോള് തിരക്ക് കൂടുക തിരഞ്ഞെടുപ്പ് കമ്മീഷനാണ്. പക്ഷെ, ഇവിടെ വിജിലന്സിനും സി ബി ഐക്കുമാണ് വല്ലാത്ത തിരക്ക്. കുരുക്കാനും കുരുക്കഴിക്കാനും പഴുതുകള് തേടുകയാണ് ഏജന്സികള്. പൊതുതാത്പര്യഹരജികളുടെ കുത്തൊഴുക്കില് വീര്പ്പുമുട്ടുന്ന കോടതികള്. നിയമത്തിന്റെ വഴിയില് നിന്ന് എല്ലാവരും തിരഞ്ഞെടുപ്പിലേക്കുള്ള ഊര്ജ്ജം പ്രതീക്ഷിക്കുന്നു. അപ്പീലുകളുടെയും ഉപഹരജികളുടെയും പൊതുതാത്പര്യ ഹരജികളുടെയും വരവ് നിയമസംവിധാനത്തെ പുഷ്ടിപ്പെടുത്തുന്നു. ഉന്നയിക്കപ്പെടുന്ന കേസുകളില് ഇത്രയും കാലം നീതി നിഷേധം ഉണ്ടായില്ലേ എന്നൊന്നും ആരും ചോദിക്കരുത്. ഇരകളുടെ കണ്ണീര് തിരഞ്ഞെടുപ്പ് കാലത്ത് മാത്രം കണ്ടാല് മതിയോ എന്ന ചോദ്യവും ഇവിടെ പ്രസക്തമല്ല. രാഷ്ട്രീയം അങ്ങനെയാണ്. തിരഞ്ഞെടുപ്പില് ജയിക്കണം. അല്ലെങ്കില് അക്കൗണ്ട് തുറക്കണം. ഇടതായാലും വലതായാലും ബി ജെ പിയുടെ കാര്യത്തിലും തഥാസ്തു …

അനുകൂല നിയമോപദേശങ്ങള് ഹോള്സെയില് ആയി നല്കുന്ന നിയമോപദേഷ്ടാക്കള്. ഭരണമാറ്റം മണത്ത് കരുതലോടെ നീങ്ങുന്ന ഒരു വിഭാഗം ഉദ്യോഗസ്ഥര്. നിയമത്തെ നിയമത്തിന്റെ വഴിയിലേക്ക് ഉമ്മന് ചാണ്ടി കൈ മെയ് മറന്ന് അധ്വാനിക്കുന്നു. സോളാര് കേസില് അന്തിമ റിപ്പോര്ട്ട് വൈകിയാല് ഇടക്കാല റിപ്പോര്ട്ടെങ്കിലും വന്ന് കാണാന് എതിര്കക്ഷികള് ആഗ്രഹിച്ചു പോകുന്നു. ആഗ്രഹിക്കുന്നതിന് എന്താണ് തെറ്റ് .മുഖ്യമന്ത്രികുപ്പായം തയ്പ്പിച്ചു വച്ചിരിക്കുകയാണ് പിണറായി വിജയന്.പക്ഷെ ലാവ്ലിന് കീറാമുട്ടിയാകാനാണ് സാധ്യത .
നാളെ ­എല് ഡി എഫിന്റെ അടുത്ത മുഖ്യ­മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here