സ്വന്തം ലേഖകൻ
 
ചിക്കാഗോ: കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നടന്ന തെരെഞ്ഞെടുപ്പിൽ മധ്യ തിരുവിതാം കൂറിലും മലയോര മേഖലകളിലും എൽ. ഡി എഫിന് ലഭിച്ച നേട്ടം കേരള കൊണ്ഗ്രെസ്സ് പാർട്ടി ചെയർമാൻ ശ്രീ ജോസ് കെ. മാണിയുടെ രാഷ്ട്രീയ നിലപടുകൾക്കു കിട്ടിയ അംഗീകാരമാണെന്ന് പ്രവാസി കേരള കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ യോഗം വിലയിരുത്തി.
 
മുപ്പ്ത്തി എട്ടു വർഷത്തോളം യു. ഡി. എഫ് മുന്നണിയുടെ നേടും തൂണായി നില നിന്നിരുന്ന കേരള കോൺഗ്രസ് പാർട്ടിയെ വഞ്ചിച്ചതിന് കിട്ടിയ തിരിച്ചടി ആണ് യു. ഡി. എഫിന്റെ പരാജയമെന്നും, 478 സീറ്റുകൾ  നേടി ജോസ് കെ മാണി ജന പിന്തുണ തെളിയിച്ചതായും നാഷണൽ കമ്മിറ്റി പ്രസിഡന്റ് ജെയ്‌ബു കുളങ്ങര, വർക്കിംഗ് പ്രസിഡന്റ് പി. സി. മാത്യു, കോഓർഡിനേറ്റർ മാത്തുക്കുട്ടി ആലുംപറമ്പിൽ, ന്യൂയോർക് ചാപ്റ്റർ പ്രസിഡന്റ് ജോൺ സി. വര്ഗീസ്, ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് ഫ്രാൻസിസ് ചെറുകര, ഡാളസ് പ്രൊവിൻസ് പ്രസിഡന്റ് വര്ഗീസ് കയ്യാലക്കകം, ചിക്കാഗോ ചാപ്റ്റർ സെക്രട്ടറി സജി പിതൃകയിൽ, ഫിലാഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് ഷാജി മിറ്റത്താനി, കാനഡ ചാപ്റ്റർ പ്രസിഡന്റ് സോണി മണിയങ്ങാട്ട്, സണ്ണി കാരിക്കൽ, ബാബു പടവത്തിൽ, ജോസ് കുരിയൻ, സിനു മുളയാനിക്കൽ, ജോസ് നെല്ലിയാനി, മാത്യു വട്ടമല, മുതലായവർ ഒരു സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. 
 
പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് പാലാ, കടുത്തുരുത്തി മേഖലകളിൽ നേടിയ മികവാർന്ന വിജയം പലരെയും ഞെട്ടിച്ചു എന്നും അതിനെ മറികടക്കുവാൻ പാലാ സീറ്റിന്റെ കാര്യങ്ങൾ പറഞ്ഞു രംഗത്ത് വന്നിരിക്കുകയാണെന്നും ജെയ്‌ബു കുളങ്ങര പറഞ്ഞു.
 
വര്ഷങ്ങളായി പാരമ്പര്യമുള്ള സമുദായത്തിന് നേരെ തരം താണ പ്രസ്താവനകൾ നടത്തി രാഷ്ട്രീയ മാലിന്യങ്ങൾ വലിച്ചെറിയുകയാണ് പാലാ സീറ്റിൽ സ്ഥാനാർഥി ആകുമെന്ന് സ്വയം വീമ്പിളക്കുന്ന ചിലർ ചെയ്യുന്നതെന്ന് മാത്തുക്കുട്ടി 
ആലുമ്പറമ്പിൽ തന്റെ പ്രസംഗത്തിൽ പറഞ്ഞു.
 
പാലായുടെ യശസ്സ് ഉയർത്തി പിടിക്കുന്നവരെ മാത്രം പിന്താങ്ങുന്ന ചരിത്രമാണ് പാലയ്ക്കുള്ളതെന്നും കോൺഗ്രെസ്സുകാർ കാലുവാരിയതുകൊണ്ടാണ് ജോസ് ടോം തോറ്റതെന്നും സോണി മണിയങ്ങാട്ട് സൂചിപ്പിച്ചു.
 
മാണി സാർ പടുത്തുയർത്തിയ ജന പിന്തുണ ഒരിക്കലും മാഞ്ഞു പോകില്ലെന്നും ജോസ് കെ. മാണിയുടെ നേതൃത്വം അത് മങ്ങാതെ മുൻപോട്ടു കൊണ്ടുപോകുവാൻ കഴിവുള്ള ആദർശ ധീരനായ നേതാവാണെന്നും പി. സി. മാത്യു പ്രസ്താവിച്ചു.
 
അമേരിക്കയിൽ നിന്നും ആന്റോ രാമപുരം, ബിജുസ് ജോസഫ്, എബ്രഹാം അഗസ്റ്റിൻ, മാത്യു മാണി, ടുട്ടു ചെരുവിൽ, വര്ഗീസ് കയ്യാലക്കകം, ബിനേഷ്‌ ജോർജ്, അമൽ വിൻസെന്റ്, ബൈജു പകലോമറ്റം, ചെറിയാൻ കരിന്തകര, മുതലായവരും യോഗത്തിൽ പങ്കെടുത്തു പ്രസംഗിച്ചു.
 
ഈ വരുന്ന പതിനാറാം തീയതി ജോസ്. കെ. മാണി, റോഷി അഗസ്റ്റിൻ  മുതലായ നേതാക്കന്മാരെ പങ്കടുപ്പിച്ചു കൊണ്ട് യോഗം നടത്തുവാൻ തീരുമാനം എടുത്തതായി മാത്തുക്കുട്ടി ആലും പറമ്പിൽ, സോണി മണിയങ്ങാട്ട്, ജെയ്‌ബു കുളങ്ങര, പി.സി. മാത്യു, ജോൺ സി. വര്ഗീസ് മുതലായവർ ഒരു ചോദ്യത്തിന് മറുപടിയായി പ്രതികരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here