അർക്കൻസാസു : കാപ്പിറ്റോൾ ബിൽഡിംഗിൽ നടന്ന പ്രതിഷേധങ്ങൾക്കിടയിൽ യു എസ് ഹൗസിലേ ഇരച്ചുകയറി യു എസ് ഹൗസ് സ്പീക്കറുടെ കസേരയിൽ ഇരുന്ന് ടെബിളിലേക്ക് കാൽകയറ്റി വച്ചയാൾ അർക്കൻസാസിൽ നിന്നുള്ള റിച്ചാർഡ് ബാൾനട്ട് ആയിരുന്നുവെന്ന് എഫ്  ബി ഐ കണ്ടെത്തി. ഇയാൾക്കെതിരെ ഫെഡറൽ കേസ് ചാർജ്ജു ചെയ്യുമെന്നും എഫ് ബി ഐ  അറിയിച്ചു.


ആരോപണം ബാൾനട്ട് നിഷേധിച്ചു. കാപ്പിറ്റോൾ ബിൽഡിഗിൽ ബാത്ത് റൂം അന്വേഷിക്കുകയായിരുന്നു വെന്നും എന്നാണ് ഇയ്യാളുടെ അവകാശവാദം. റൂമിൽ പ്രവേശിച്ചുവെന്നും ഇയാൾ സമ്മതിക്കുന്നു. പ്രസിഡന്റ് ട്രമ്പിന്റെ പ്രസംഗം കേൾക്കാനായിരുന്നു ആർക്കൻസാസിൽ നിന്നും വാഷിംഗ്ടൺ ഡി സിയിൽ എത്തിയതെന്നും ഇയാൾ പറയുന്നു.

കാപ്പിറ്റോൾ ബിൽഡിംഗിന്റെ വാതിൽ തള്ളിത്തുറന്ന് ആളുകൾ പ്രവേശിച്ചപ്പോൾ എന്നെയും അവർ തള്ളി അകത്തേക്ക് കടത്തിവിടുകയായിരുന്നു. അമേരിക്കൻ ദേശീയപതാക കൈവശം ഉണ്ടായിരുന്നതായും പെലോഡിക്ക് ഒരു നോട്ട് എഴുതിവച്ചുവെന്നും ഇയാൾ പറയുന്നു. പലോസിയുടെ ടേബിളിൽ നിന്നും ഒരു എൻവലപ്പ് എടുത്തുവെന്നും ഞാൻ കള്ളനല്ല എന്ന സാക്ഷ്യപ്പെടുത്തുന്നതിനായി എൻവലപ്പിന്റെ വിലയായി ക്വാർട്ടർ നാണയം മേശപ്പുറത്തു വച്ചിരുന്നും അദ്ദേഹം പറഞ്ഞു.
നിരവധി സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ ഉണ്ടെന്നും കഴിഞ്ഞയാഴ്ച നാൻസി പെലോസിയെ വിമർശിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ എഴുതിയിരുന്നു വെന്നും ഇയാൾ സമ്മതിച്ചു. ഇയാളെ കുറിച്ചും എഫ് ബി ഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here