അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ട്രംപ് അനുകൂല പ്രതിഷേധക്കാര്‍ യുഎസ് ക്യാപിറ്റലിനെ ആക്രമിച്ച സംഭവത്തിനു ശേഷം ഇതാദ്യമായാണ് ട്രംപും മൈക്ക് പെന്‍സും കൂടിക്കാഴ്ച നടത്തുന്നത്. 2016 ല്‍ അധികാരമേറ്റത് മുതല്‍ തങ്ങളുടെ ഭരണത്തിന്‍ കീഴിലുണ്ടായ നേട്ടങ്ങളെക്കുറിച്ച് പടിയിറങ്ങുന്നതിന്റെ അവസാന ദിവസങ്ങളില്‍ ഇരുവരും ചര്‍ച്ച ചെയ്തുവെന്ന് ഒദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ജനുവരി ഇരുപതിന് ജോ ബൈഡന്‍ അധികാരമേറ്റെടുക്കുന്നത് വരെ അമേരിക്കക്കാര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരുമെന്ന് ട്രംപും പെന്‍സും കൂടിക്കാഴ്ചയില്‍ ഉറപ്പിച്ചു പറഞ്ഞു. ഓവല്‍ ഓഫിസില്‍ ഇരുവരും ഒരു മണിക്കൂറോ അതില്‍ കൂടുതലോ സംസാരിച്ചു. അതേസമയം 25ാം ഭേദഗതിയുടെ വിഷയം ഇരുവരും തമ്മില്‍ ചര്‍ച്ച ചെയ്‌തോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല.

അതേസമയം കോണ്‍ഗ്രസ് സംയുക്ത സമ്മേളനത്തില്‍ ബൈഡന്റെ വിജയം ഒദ്യോഗികമായി അംഗീകരിക്കുന്ന സമയം വരെ ട്രംപ് പെന്‍സിന്റെ മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here