ഫിലഡൽഫിയ: വേൾഡ് മലയാളി കൗൺസിൽ പെൻസിൽവേനിയ പ്രോവിൻസ് നടത്തിയ വാക്സിനെ കുറിച്ചുള്ള സെമിനാർ വിജ്ഞാനപ്രദമായി. മാനവരാശിയെ ആകമാനം ഗ്രസിച്ചിരിക്കുന്ന കോവിഡ് മഹാമാരിയെ ചെറുക്കാൻ വിവിധ വാക്സിനുകൾലഭ്യമായി കൊണ്ടിരിക്കുന്ന ഈ കാലയളവിൽ, വാക്സിനെ കുറിച്ച് സാധാരണ ജനങ്ങൾക്കുള്ള സംശയങ്ങൾക്ക് വളരെ ലളിതമായ രീതിയിൽ മറുപടി നൽകാൻ പാനലിന് സാധിച്ചു. ഡോ. ജെറി ജേക്കബ്, ഡോ. നിഷാ നിജിൽ, ഡോ. സിനു പി ജോൺ, ഡോ. സുരേഷ് പള്ളിക്കുത്ത്, ഡോ. അനുരാധ ലീ. മുഖർജി എന്നിവരടങ്ങുന്ന പാനലാണ് പ്രബന്ധങ്ങളവതരിപ്പിച്ചു സംശയങ്ങൾക്ക് മറുപടി നൽകിയത്.

പ്രൊവിൻസ് ഹെൽത്ത് ഫോറം ചെയർ പേഴ്സൺ ഡോ. ആനി എബ്രഹാം മോഡറേറ്ററായിരുന്നു. ന്യൂയോർക്ക് ഇന്ത്യൻ കോണ്സുലേറ്റ് ഡെപ്യൂട്ടി കോൺസൽ ജനറൽ ശത്രുഘന് സിന്ഹ മുഖ്യാതിഥിയായി പങ്കെടുത്ത് സന്ദേശം നൽകി. സെക്രട്ടറി സിജു ജോൺ മുഖ്യ അതിഥിയെ സദസ്സിന് പരിചയപ്പെടുത്തി. പ്രസിഡണ്ട് സിനു നായർ സ്വാഗതവും ഡോ. ആനി എബ്രഹാം കൃതജ്ഞതയും അറിയിച്ചു. ട്രഷറർ റെനീ ജോസഫ് ഇവൻറ് സ്പോൺസർസിെന സദസ്സിന് പരിചയപ്പെടുത്തി. ഡോ. ബിനു ഷാജി മോനും, വൈസ് ചെയർ പേഴ്സൺ നിമ്മി ദാസും, എംസി മാരായി പ്രവർത്തിച്ചു.

ഏകദേശം 200 ഇൽ അധികം ആളുകൾ സുമിൽ കൂടിയും ആയിരത്തിലധികം ആളുകൾ ഫേസ്ബുക്ക് ലൈവിൽ കൂടിയും പ്രോഗ്രാം തൽസമയം വീക്ഷിച്ചു. ഗ്ലോബൽ ചെയർമാൻ ഡോ. അനുപ്, ഗ്ലോബൽ പ്രസിഡണ്ട് ജോണി കുരുവിള, അമേരിക്ക rറീജിയണൽ ചെയർമാൻ ഹരി നമ്പൂതിരി, പ്രസിഡൻറ് തങ്കം അരവിന്ദ്, ജനറൽ സെക്രട്ടറി ബിജു ചാക്കോ എന്നിവരുടെ സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി. മാറ്റ് പ്രോവിൻസിൽ നിന്നുള്ള ഭാരവാഹികളും അംഗങ്ങളും ഈ സെമിനാറിൽ പങ്കെടുത്തു. Momentz ലൈവ് തൽസമയംതങ്ങളുടെ പേജിൽ കൂടി പ്രേക്ഷകരിലേക്ക് എത്തിച്ചു

 

LEAVE A REPLY

Please enter your comment!
Please enter your name here