വാഷിംഗ്ടൺ ഡി സി : ജനുവരി 20 ന് ബൈഡൻ അമേരിക്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ് സുഗമമായി നടത്തുന്നതിനാവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിന് ഹോം ലാന്റ് സെക്യൂരിറ്റി ആന്റ് ഫെഡറൽ ഏജൻസി മാനേജ്മെന്റിന് പൂർണ്ണ അധികാരം നൽകുന്നതിനുള്ള എക്സിക്യൂട്ടിവ് ഉത്തരവിൽ പ്രസിഡന്റ് ട്രംപ് ഒപ്പുവെച്ചു. ജനുവരി 11 മുതൽ 24 വരെയാണ് ഈ ഉത്തരവിന് പ്രാബല്യം. ബൈഡൻ അധികാരമേൽക്കുന്ന ജനുവരി 28 ന് വ്യാപകമായ പ്രകടനങ്ങളും സംഘർഷാവസ്ഥയും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ട്രംപ് എക്സിക്യൂട്ടിവ് ഉത്തരവിറക്കിയത്. ലോക്കൽ ഗവൺമെന്റുമായി സഹകരിച്ച് ആവശ്യമായ സുരക്ഷ ഉറപ്പു വരുത്തണമെന്നും ഉത്തരവിൽ പറയുന്നു.

കാപ്പിറ്റോൾ ബിൽഡിംഗിലേക്ക് ഇരച്ചുകയറിയ ട്രംപ് അനുകൂലികൾ നടത്തിയ അക്രമപ്രവർത്തനങ്ങളിൽ അഞ്ചു പേർ മരിക്കാനിടയായ സാഹചര്യം ആവർത്തിക്കാതിരിക്കുന്നതിന് രാജ്യ തലസ്ഥാനത്തും 50 സംസ്ഥാന തലസ്ഥാനങ്ങളിലും വിപുലമായ സുരക്ഷാ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. കോവിഡ് 19 വ്യാപകമാകുന്നതിന്റെയും കഴിഞ്ഞ ആഴ്ച നടന്ന പ്രതിഷേധ പ്രകടനത്തിന്റെ യും സാഹചര്യം ഒഴിവാക്കുന്നതിന് തലസ്ഥാന നഗരിയിലേക്ക് വരാതിരിക്കുന്നതാണ് നല്ലതെന്നും വീടുകളിൽ കഴിയണമെന്നും ഡിസ്ട്രിക്ട് ഓഫ് കൊളംബിയ മേയർ , വെർജീനിയ ഗവർണർ, മേരിലാന്റ് ഗവർണർ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here