പി.പി. ചെറിയാൻ 

ഇൻഡ്യാന : വെർജീവിയയിൽ മയക്കുമരുന്ന് കച്ചവടം നടത്തുന്നതിനിടയിൽ ഏഴുപേരെ കൊലപ്പെടുത്തിയ പ്രതി ജോൺസന്റെ വധശിക്ഷ നടപ്പാക്കി. ഇൻഡ്യാനയിലെ ഫെഡറൽ പ്രിസനിൽ വച്ചാണ് വധ ശിക്ഷ നടപ്പാക്കിയത്. വ്യാഴ്ച രാത്രി 11. 34 നാണ് മരണം സ്ഥിരീകരിച്ചത്.


1992 ലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ജോൺസനും മയക്കുമരുന്ന സംഘത്തിലെ ജെയിംസ് റോൺ, റിച്ചാർഡ് ടിപ്ടൺ എന്നിവർ ചേർന്നാണ് എതിർ ഗ്രൂപ്പിലെ ഏഴു പേരെ കൊലപ്പെടുത്തിയത്. 1993 ൽ മൂന്ന് പ്രതികളൈയും വധശിക്ഷയ്ക്ക് കോടതി വിധിച്ചു. മറ്റു രണ്ടുപ്രതികളും ഫെഡറൽ പ്രിസണിൽ വധശിക്ഷകാത്ത് കഴിയുകയാണ്. കൊല്ലപ്പെട്ട ഇരകളിൽ ഒരാളെ 85 തവണ കുത്തിയും മറ്റൊരാളെ 16 തവണ വെടിയുതിത്തുമാണ് കൊലപ്പെടുത്തിയത്. 45 ജിവസത്തിനുള്ളിലായിരുന്നു പ്രതികൾ ഏഴു പേരെയും കൊലപ്പെടുത്തിയത്.


മാതാപിതാക്കൾ ഉപേക്ഷിച്ച ജോൺസൺ പതിമൂന്നാം വയസിൽ മയക്കുമരുന്നിന് അടിമയായി.  പതിനെട്ടാം വയസുവരെ കുട്ടികൾക്കുള്ള റസിഡൻഷ്യൽ ഫെസിലിറ്റിയിലായിരുന്നു താമസം. സമൂഹത്തിലേക്ക് ജീവിതം പറിച്ച് നടപ്പെടുമ്പോൾ ജോലികളൊന്നും വശമുണ്ടായിരുന്നില്ല. മാനസിക വളർച്ചയെത്താത്ത പ്രതിയുടെ വധശിക്ഷ ഒഴിവാക്കണമെന്ന ആവശ്യം സുപ്രിംകോടതി തള്ളിയിരുന്നു. കോവിഡിന് ശേഷം ശ്വാസകോശങ്ങളുടെ പ്രവർത്തനം തകരാറിലാണെന്ന വാദവും കോടതി നിരാകരിച്ചു.

വിഷം കുത്തിവച്ച് വധശിക്ഷ നടപ്പാക്കുകയായിരുന്നു. കുറ്റത്തിന് മാപ്പപേക്ഷിക്കുകയും ഇഷ്ടഭക്ഷണമായ പിസയും സ്‌ട്രോബറി കേക്കും കഴിച്ചാണ് ഡെത്ത് ചേമ്പറിലേക്ക് പ്രവേശിച്ചത്.  വിഷം കുത്തിവച്ച് 20 മിനിറ്റിനുശേഷമാണ് മരണം സ്ഥിരീകരിച്ചത്. ബൈഡൻ അധികാരമേറ്റാൽ വധശിക്ഷ നിർത്തലാക്കാനുള്ള സാധ്യതകൾ നിലവിലുള്ളതിനാൽ അവസാന നിമിഷംവരെ ജോൺസണിന്റെ വധശിക്ഷ നീട്ടിവയ്ക്കാൻ നടത്തിയ ശ്രമങ്ങൾ വിജയിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here