പി.പി. ചെറിയാൻ   ഹൂസ്റ്റൺ : ഹൂസ്റ്റൺ വിൻഡർ വില്ലേജ് യുനൈറ്റഡ് മെത്തഡിസ്റ്റ് മെഗാ ചർച്ച് പാസ്റ്റർ കിർമ്പി ജോൺ കാഡ്‌വെലിനെ (67) ചർച്ചിലെ വിശ്വാസ സമൂഹത്തെ വഞ്ചിച്ചുവെന്ന കേസിൽ ആറ് വർഷത്തെ തടവിന് ശിക്ഷിച്ചു. 14000 അംഗങ്ങളുള്ള ചർച്ചിലെ സീനിയേഴ്‌സിനെ സ്വാധീനിച്ച് ചൈനീസ് ബോണ്ടിൽ നിക്ഷേപിക്കാനെന്ന വ്യാജേന മില്യൻ കണക്കിന് ഡോളറാണ് പാസ്റ്റർ പിരിച്ചെടുത്തിരുന്നത്. ഇതിൽ 900,000 ഡോളർ ഉപയോഗിച്ച് ക്രെഡിറ്റ് കാർഡ് കുടിശിക അടച്ചുതീർക്കുന്നതിനും, മോർട്ടഗേജ് തുക കണ്ടെത്തുന്നതിനും ഉപയോഗിച്ചു എന്നതാണ് പാസ്റ്റർക്കെതിരെ ചുമത്തപ്പെട്ട കുറ്റം. മുൻ അമേരിക്കൻ പ്രസിഡണ്ടുമാരായ ജോർജ്ജ് ഡബ്ല്യു ബുഷ്, ബരാക് ഒബാമ എന്നിവരു െസ്പിരിച്വൽ ഉപദേശകൻ കൂടിയായിരുന്നു പാസ്റ്റർ കാഡ് വെൻ. പെൻസിൽവാനിയ യൂണിവേഴ്‌സിറ്റിയിൽ നിന്നംു ബിരുദാനന്തര ബിരുദം നേടിയ പാസ്റ്റർ ഫിനാൻഷ്യൽ ഇൻഡസ്ട്രിയിലും ജോലി ചെയ്തിരുന്നു. 2018 ലാണ് പാസ്റ്റർക്കെതിരെ കേസെത്തിരുന്നതെങ്കിലും ചർച്ചിലെ സർവ്വീസിലിരുന്ന് വെർച്വൽ മിനിസ്ട്രിയിലും പാൻഡമിൽ മൂലം ദുരിതം ദുരിതമനുഭവിക്കുന്ന കുടുംബാംഗങ്ങൾക്ക് ഭക്ഷണം നൽകുന്നതിനും സജീവമായിരുന്നു. ചെയ്തുപോയ തെറ്റിന് പാസ്റ്റർ പരസ്യമായി മാപ്പപേക്ഷിച്ചു. ഫെഡറൽ പ്രിസണിൽ ജൂൺ 22 നാണ് ശിക്ഷ ആരംഭിക്കുന്നതിന് ഹാജരാവേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here