പി.പി. ചെറിയാൻ

വാഷിംഗ്ടൺ : ബൈഡൻ ചുമതലയേറ്റ് തൊട്ടടുത്തദിവസം അദ്ദേഹത്തെ ഇംപീച്ച് ചെയ്യാനുള്ള ആർട്ടിക്കിൾ ഫയൽ ചെയ്യാനുള്ള നീക്കവുമായി റിപ്പപ്ലിക്കൻസ്. യു എസ് പ്രസിഡണ്ടായി ജോ ബൈഡൻ അധികാര ദുർവിനിയോഗം നടത്തിയതിനും, വിദേശ വാണിജ്യങ്ങളുടെ സാമ്പത്തിക താല്പര്യങ്ങളോട് അനുഭാവം പ്രകടിപ്പിച്ചുവെന്നുമാണ് ബൈഡനെതിരെയുള്ള ആരോപണം.


റിപ്ലബ്ലിക്കൻ യു എസ് കോൺഗ്രസ് അംഗം മാർജോരി ടെയ്‌ലർ ഗ്രീൻ ആണ് ബൈഡനെതിരെ രംഗത്തുവന്നത്.
ബൈഡന്റെ നിഷ്‌ക്രിയത്വം 75 മില്യൻ അമേരിക്കക്കാരും വെറുക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇതിനെതിരെ ശബ്ദിക്കേണ്ട സമയമാണിതെന്നും , ചെനീസ്, ഉക്രയിൻ എനർജി കമ്പനികളുടെ താലപര്യം സംരക്ഷിക്കുന്നതിന് പ്രസിഡണ്ട് പദവി ദുരുപയോഗപ്പെടുത്തുന്ന ഒരു പ്രസിഡണ്ടാവാൻ ബൈഡൻ ഭാവിയിൽ അനുവദിക്കരുതെന്നും അവർ പറയുന്നു.

വാഷിംഗടൺ ഡി സിയിൽ 2018 ജനുവരിയിൽ നടന്ന കൗൺസിൽ ഓഫ് ഫോറിൻ റിലേഷൻ,് മീറ്റിംഗിൽ ബൈഡൻ നടത്തിയ പ്രസംഗം തെളിവായി ഗ്രീൻ ചൂണ്ടിക്കാണിക്കുകയാണ്. ഒബാമ ഭരണത്തെ പ്രതിനിധീകരിച്ച് പ്രോസിക്യൂട്ടർ വിക്ടർ ഷൊക്കിനെ ജോലിയിൽ നിന്നും പിരിച്ചുവിടുന്നതിന് വൈസ് പ്രസിഡണ്ട് എന്ന നിലയിൽ ബൈഡൻ സമ്മർദ്ദം ചെലുത്തിയെന്നും അവർ ആരോപിക്കുന്നു. ഗ്രീനിന്റെ തീരുമാനത്തോട് റിപ്പബ്ലിക്കൻ പാർട്ടി ഏതുരീതിയിൽ പ്രതികരിക്കുമെന്ന് വ്യക്തമല്ല.  

LEAVE A REPLY

Please enter your comment!
Please enter your name here