പി പി ചെറിയാന്‍

ഡാളസ്സ്: ഡാളസില്‍ വീണ്ടും കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്. കോവിഡ് രോഗികളില്‍ ഒരൊറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ ഉയര്‍ന്ന സംഖ്യയാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. മരണ സംഖ്യയിലും ബുധനാഴ്ച റെക്കോഡ് വര്‍ധനവ് രേഖപ്പെടുത്തി. മുപ്പത് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

ബുധനാഴ്ച ഡാളസ്സ് കൗണ്ടിയില്‍ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 212188 ആണ്. നോര്‍ത്ത് ടെക്‌സാസിലെ മറ്റ് മൂന്ന് പ്രധാന കൗണ്ടികളില്‍ 199521, 56499, 48196 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. ഇതോടെ നാല് പ്രധാന കൗണ്ടികളിലായി ആകെ മരിച്ചവരുടെ എണ്ണം 4599 ആയി ഉയര്‍ന്നിട്ടുണ്ട്.

ടെക്‌സാസ് സംസ്ഥാനത്ത് 2.1 മില്യണ്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 1.7 മില്യണ്‍ പേര്‍ കോവിഡിനെ അതിജീവിച്ചു. 33,000 മരണമാണ് ടെക്‌സാസില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഡാളസ് ഫെയര്‍ പാര്‍ക്കില്‍ ബുധനാഴ്ച 14850 ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കി. ഈയാഴ്ച 3000 ഡോസുകള്‍ കൂട നല്‍കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ലാറ്റിനോ, സളാക്ക് വിഭാഗത്തില്‍ പെട്ടവര്‍ക്കാണ് മുന്‍ഗണന നല്‍കുകയെന്നും അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here