പി പി ചെറിയാന്‍ 

ഡാളസ്: റിട്ടയേര്‍ഡ് ജഡ്ജി പി. ഡി. രാജന്‍ ചെയര്‍മാനായി കേരളാ ഗവണ്മെന്റ് രൂപം കൊടുത്തിട്ടുള്ള പ്രവാസി പ്രൊട്ടക്ക്ഷന്‍ കമ്മീഷന്റെ സേവനം അവസരോചിതമായി  ഉപയുക്തമാക്കണമെന്നു വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് (ഓര്‍ഗ്) ശ്രീ പി. സി. മാത്യു  അഭ്യര്ത്ഥിച്ചു.

വിദേശത്തു ജോലി ചെയ്തു ജീവിക്കുന്ന മലയാളികള്‍ക്ക് അവരുടെ റിയല്‍ പ്രോപ്പര്‍ട്ടികളിന്മേല്‍ ഉരുണ്ടു കൂടുന്ന പ്രശ്‌നങ്ങള്‍ വിവിധ തരത്തിലാണ്. വിശ്വസ്തതയോടെ നോക്കി നടത്തുവാന്‍ ഏല്പിക്കുകയും ആവശ്യത്തിനുള്ള രൂപ അയച്ചു കൊടുക്കുകയും ചെയ്തിട്ടും തങ്ങളുടെ വീടും പുരയിടവും നശിപ്പിക്കുകയും അന്യായത്തിലൂടെ കൈവശപ്പെടുത്തുവാനും സ്വന്തം സഹോദരങ്ങള്‍ പോലും മുതിരുന്ന കാലത്താണ് നാം ജീവിക്കുന്നത്.  പി. സി. പറഞ്ഞു.

അടുത്ത കാലത്തു പ്രവാസി കോണ്‍ക്ലേവ് ചെയര്‍മാന്‍ ശ്രീ അലക്‌സ് കോശി വിളനിലം, ആന്റണി പ്രിന്‍സ് മുതലായ പ്രവാസി നേതാക്കള്‍ റിട്ട. ജഡ്ജ്  പി. ഡി.  രാജനുമായി സംഘടിപ്പിച്ച സൂം ചര്‍ച്ചയില്‍ വിവിധ ചോദ്യങ്ങള്‍ക്കു സംഘടനകളില്‍ നിന്നുള്ള നേതാക്കള്‍ പങ്കെടുത്തിരുന്നു.  ചര്‍ച്ചയില്‍  പങ്കെടുക്കുകയും പ്രവാസികള്‍ക്ക് ആവശ്യമുള്ള ചില ചോദ്യങ്ങള്‍ക് പങ്കെടുത്തവരില്‍ നിന്നും ലഭിച്ച തില്‍ വളരെ അനുകൂലമായ ഉത്തരങ്ങള്‍ ലഭിച്ചു എന്നും പ്രവാസി കമ്മീഷന്‍ സേവനം വിദേശ മലയാളികള്‍ക് ഉപകാര പ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു.

പരാതികള്‍ കൊടുക്കുന്ന വിദേശികളുടെ അപേക്ഷകള്‍ ഇന്ത്യന്‍ എംബസിയോ ഇന്ത്യന്‍ ഹൈ കമ്മീഷനോ അറ്റസ്റ്റ് ചെയ്യണമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ സൂചിപ്പിച്ചപ്പോള്‍ അമേരിക്കയിലുള്ളവര്‍ അമേരിക്കന്‍ ലൈസന്‍സ് ഉള്ള നോട്ടറിയുടെ അറ്റസ്‌റ്റേഷന്‍ അംഗീകരിക്കണമെന്ന് പി. സി. മാത്യു ആവശ്യപ്പെടുകയും അത് അംഗീകരിക്കാമെന്നു  റിട്ട. ജഡ്ജ്  പി. ഡി. രാജന്‍ മറുപടിയായി  വാക്ദാനം ചെയ്യുകയും ചെയ്തു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയനില്‍ നിന്നും പ്രസിഡന്റ് സുധീര്‍ നമ്പ്യാര്‍, ജനറല്‍ സെക്രട്ടറി പിന്റോ കണ്ണമ്പളളി, വൈസ് ചെയര്‍മാന്‍ ഫിലിപ്പ് മാരേട്ട്, അമേരിക്ക റീജിയന്‍ പബ്ലിക് റിലേഷന്‍ ഓഫിസര്‍ അനില്‍ അഗസ്റ്റിന്‍ മുതലായ നേതാക്കളും ഫോമാ പ്രസിഡന്റ് ശ്രീ അനിയന്‍ ജോര്‍ജും പങ്കെടുത്തു.  പ്രവാസി കമ്മീഷന്‍ ഇത്രയധികം ഉപകാരപ്രദമാണെന്നു  അനിയന്‍ ജോര്‍ജ് തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു. ഒപ്പം പ്രവാസി കമ്മീഷനെ അനുമോദിക്കുവാനും അദ്ദേഹം മറന്നില്ല.

 

 

LEAVE A REPLY

Please enter your comment!
Please enter your name here