അനിൽ മറ്റത്തികുന്നേൽ 
 
ന്യൂയോർക്ക്: ഏഷ്യാനെറ്റിലൂടെ 18 ൽ പരം വര്ഷങ്ങളായി സംപ്രീസ്‌ഖാനം ചെയ്യുന്ന യു എസ് വീക്കിലി റൌണ്ട് അപ്പിന്റെ ജനപ്രീയ സെഗ്മെന്റ് ആയ ലൈഫ് ആൻഡ് ഹെൽത്ത് പ്രവർത്തനം ആരംഭിച്ചിട്ട് ഒരു വര്ഷം പിന്നിടുന്നു. വാർഷികാഘോഷങ്ങളുടെ ഭാഗമായി പ്രക്ഷേപണം ചെയ്യുന്ന പ്രത്യേക ലൈഫ് ആൻഡ് ഹെൽത്ത് എപ്പിസോഡിൽ, ലൈഫ് ആൻഡ് ഹെൽത്തിന്റെ ഔദ്യോഗിക ഉപദേഷ്ടാവും, ഏഷ്യാനെറ്റിന്റെ അമേരിക്കയിലെ പ്രസരണത്തിന്റെ ഉദ്ഘാടന വേളയിലെ മുഖ്യാഥിതിയുമായിരുന്ന ലോക പ്രശസ്ത ക്യാൻസർ രോഗവിദഗ്ധൻ ഡോ എം പിള്ള ശ്വാസകോശാർബുദത്തെ പറ്റിയുള്ള വിശദമായ അഭിമുഖത്തിലൂടെ പങ്കെടുക്കും. 
 
വെറും ഒരു വാർത്താധിഷ്ഠിത പരിപാടി എന്നതിനപ്പുറം , വൈവിധ്യമാർന്ന പുതു പുത്തൻ സെഗ്മെന്റുകളോടെ മുന്നോട്ടു പോകുന്ന യു എസ് വീക്കിലി റൌണ്ട് അപ്പ്, കോവിഡ് കാലത്ത്, സാമൂഹ്യ പ്രതിബദ്ധതയുടെ പ്രതീകമായ മാധ്യമ സംസ്കാരത്തിന്റെ നേര്കാഴ്ച്ചയായി  ജനോപകാരപ്രദമായ വിവരങ്ങൾ പങ്കുവെച്ച ലൈഫ് ആൻഡ് ഹെൽത്ത് എന്ന സെഗ്‌മെന്റിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ സെഗ്‌മെന്റിലൂടെ കോവിഡ് ബാധിതരുടെ എണ്ണം പങ്കുവെയ്ക്കുന്നതിന്  പകരമായി, ഡോകട്ർമാർ,  നേഴ്സുമാർ , റെസ്‌പിറ്റോറി തെറാപ്പിസ്റ്റുകൾ, റേഡിയോളജി ടെക്‌നീഷ്യന്മാർ എന്നിവരുൾപ്പെടെയുള്ള മുൻ നിര  ആരോഗ്യ പ്രവർത്തകരെ ഷോയിൽ ഉൾപ്പെടുത്തി അവർ പ്രതിനിധാനം ചെയ്യുന്ന മുൻ നിര ആരോഗ്യ പ്രവർത്തകർക്ക് ആദരം അർപ്പിക്കുകയും, കൃത്യവും, വ്യക്തവും,  ജനോപകാരപ്രദവുമായ വിവരങ്ങൾ പൊതുജനങ്ങളുമായി  പങ്കുവെക്കുകയും ചെയ്തിരുന്നു. അമേരിക്കയിൽ നിന്നും പ്രക്ഷേപണം ചെയ്യുന്ന പ്രതിവാര പരിപാടികളിൽ , കോവിഡ് കാലത്തും മുടങ്ങാതെ പ്രക്ഷേപണം ചെയ്യപ്പെട്ട പരിപാടികൂടിയായിരുന്നു യു എസ് വീക്കിലി റൌണ്ട് അപ്പും ലൈഫ് ആൻഡ് ഹെൽത്തും.  
 
ഏഷ്യാനെറ്റിലെ സീനിയർ പ്രൊഡ്യൂസർ ശ്രീ എം ആർ രാജൻ ചീഫ് പ്രൊഡ്യൂസർ ആയും, സുരേഷ് ബാബു ചെറിയത്ത് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയും , രാജു പള്ളത്ത് പ്രോഗ്രാം ഡയറക്ടർ / പ്രൊഡ്യൂസർ ആയും, മാത്യു വർഗ്ഗീസ് ഓപ്പറേഷൻസ് മാനേജരായും അനിൽ മറ്റത്തികുന്നേൽ എക്സികുട്ടീവ് ന്യൂസ് എഡിറ്ററായും യുഎസ് വീക്കിലി റൌണ്ട് അപ്പിനെ നയിക്കുന്നു. ഡോ സിമി ജെസ്റ്റോയാണ് ലൈഫ് ആൻഡ് ഹെൽത്തിന്റെ അവതാരികയും കോർഡിനേറ്ററും. ബി സി ടി മെഡിക്കൽസ് ന്യൂയോർക്കിന്റെ ദോ ചെറിയാൻ തോമസും ഡോ ബീനാ ജോസഫ് ന്നിവരാണ് ലൈഫ് ആൻഡ് ഹെൽത്തിന്റെ മുഖ്യ പ്രായോജകർ.    
 
എല്ലാ വെള്ളിയാഴ്ചകളിലും ന്യൂയോർക്ക് സമയം 8.30 pm നാണ്  ( ഇന്ത്യൻ സമയം ശനിയാഴ്ച്ച 7.00 am ) എപ്പിസോഡ് സംപ്രേക്ഷണം ചെയ്യപ്പെടുന്നത്. കൂടാതെ ഏഷ്യാനെറ്റ് യു എസ് വീക്കിലി റൌണ്ട് അപ്പിന്റെ ഫേസ്ബുക് പേജിലൂടെ എല്ലാ ശനിയാഴ്ച്ചയും 8 .30 pm (ന്യൂയോർക്ക്) മുതൽ എപ്പിസോഡ് കാണുവാൻ സാധിക്കും.  
 
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക രാജു പള്ളത്ത് asianetusnews@gmail.com, +1(732) 429 9529.
 
ഏഷ്യാനെറ്റ് യു എസ് വീക്കിലി റൌണ്ട് അപ്പിന് വേണ്ടി ഓപ്പറേഷൻസ് മാനേജർ മാത്യു വർഗ്ഗീസ് അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here