കണ്ണൂർ : കോൺഗ്രസിൽ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കെ സുധാകരൻ. തന്നെ കെ പി സി സി അധ്യക്ഷനാക്കാതിരിക്കാനായി പാർട്ടിയിൽ ഒരു സംഘം പ്രവർത്തിച്ചുവെന്നും സുധാകരൻ ആരോപിച്ചു. ഐശ്വര്യകേരള ജാഥ നടക്കുന്ന ഈ ദിവസങ്ങളിൽ തന്നെ വിവാദങ്ങളുണ്ടാക്കണമായിരുന്നോ എന്ന് ആലോചിക്കേണ്ടത് അതുണ്ടാക്കിയവർ തന്നെയാണെന്നും സുധാകരൻ പറഞ്ഞു. ഷാനിമോൾ ഉസ്മാനുപിന്നിൽ ആരോ ഉണ്ടെന്നും സുധാകരൻ ആരോപിച്ചു.

പേരെടുത്ത് പറയാതെ ചെന്നിത്തലയ്‌ക്കെതിരെ കെ സുധാകരൻ ആഞ്ഞടിച്ചു. തനിക്കെതിരെ ആരാണ് ഗൂഢാലോചന നടത്തിയതെന്ന് വരും ദിവസങ്ങളിൽ വ്യക്തമാവുമെന്നും സുധാകരൻ പറഞ്ഞു.
എന്നാൽ കെ സുധാകരൻ എന്നാണ് പറഞ്ഞതെന്ന് അറിയില്ലെന്നാണ് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. ഉമ്മൻ ചാണ്ടിയും വിവാദത്തിൽ പ്രതികരിക്കാൻ തയ്യാറായില്ല.
മുഖ്യമന്ത്രിക്കെതിരെയുള്ള പരാമർശം പിൻവലിക്കണമെന്ന് യു ഡി എഫ് കൺവീനർ എം എം ഹസ്സനും ആവശ്യപ്പെട്ടു.
ഇതോടെ കോൺഗ്രസിൽ വരും ദിവസങ്ങളിൽ പോര് കനക്കുമെന്നാണ് സൂചനകൾ.

LEAVE A REPLY

Please enter your comment!
Please enter your name here