മകന്‍ ഹണ്ടര്‍ ബൈഡനെക്കുറിച്ച് വികാരധീനനായി പ്രസിഡന്റ് ജോ ബൈഡന്‍. സിബിഎസ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രസിഡന്റ് ബൈഡന്‍ മൂത്ത മകനെക്കുറിച്ച് വികാരധീനനായി സംസാരിച്ചത്. ഹണ്ടര്‍ ബൈഡന്റെ ഓര്‍മ്മക്കുറിപ്പുകളടങ്ങിയ പുസ്തകം എ ബ്യൂട്ടിഫുള്‍ തിംഗ്‌സ് ഏപ്രിലില്‍ മാസത്തില്‍ പബ്ലിഷാകാനിരിക്കെയാണ് ബൈഡന്‍ ഹണ്ടറിനെക്കുറിച്ച് സംസാരിച്ചത്.

സത്യസന്ധമായി പൊരുതി എന്റെ മകന്‍ തിരിച്ചു വന്നു എന്നാണ് ബൈഡന്‍ പറഞ്ഞത്. ഹണ്ടറിനെക്കുറിച്ച് സംസാരിക്കവെ പലപ്പോഴും ബൈഡന്റെ കണ്ണുകള്‍ നിറഞ്ഞു. താന്‍ കുറച്ചധികം ഇമോഷണലായതില്‍ അദ്ദേഹം ക്ഷമാപണവും നടത്തി. ലഹരിയുടെ അമിതമായ ഉപയോഗത്തെത്തുടര്‍ന്ന് തന്റെ ജീവിതത്തിലുണ്ടായ തകര്‍ച്ചകളെക്കുറിച്ചും അമ്മയുടേയും അനുജന്റേയും അനുജത്തിയുടേയും മരണത്തെക്കുറിച്ചും കുട്ടിക്കാലത്തെ അനുഭവങ്ങളെക്കുറിച്ചുമൊക്കെയാണ് എ ബ്യൂട്ടിഫുള്‍ തിംഗ്‌സില്‍ ഹണ്ടര്‍ ബൈഡന്‍ എഴുതിയിരിക്കുന്നത്.

“Beautiful Things” is scheduled for publication on April 6.

പുസ്തകം ഗാലറി ബുക്‌സ് ഏപ്രില്‍ 6 ന് അമേരിക്കയില്‍ പ്രസിദ്ധീകരിക്കും. ആന്‍ ലാമോട്ട്, ഡേവ് എഗേഴ്‌സ്, ബില്‍ ക്ലെഗ്, സ്റ്റീഫന്‍ കിംഗ് തുടങ്ങിയ ഉന്നത എഴുത്തുകാരില്‍ നിന്ന് പുസ്തകം് ഇതിനകം പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ഹൃദയ സ്പര്‍ശിയും ഗംഭീരവും എന്നാണ് പുസ്തകത്തെക്കുറിച്ച് അവര്‍ അഭിപ്രായപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here