പി പി ചെറിയാന്‍

നാഷ് വില്ല(ടെന്നിസ്സി): ഗര്‍ഭചിദ്രത്തിന് മാതാവ് തയ്യാറാണെങ്കിലും, പിതാവെന്ന നിലയില്‍ ഗര്‍ഭഛിദ്രത്തിനെതിരെ വീറ്റോ അധികാരം നല്‍കുന്ന ബില്‍ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ടെന്നിസ്സി നിയമ നിര്‍മ്മാണ സഭയില്‍ അവതരിപ്പിച്ചു. സ്റ്റേറ്റഅ സെനറ്റര്‍മാരായ മാര്‍ക്ക് പോഡി, ജെറി സെക്സറ്റന്‍ എന്നിവരാണ് ബില്‍ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്. സ്റ്റേറ്റ് സെനറ്റില്‍ പോഡിലും, ടെന്നിസ്സി ഹൗസില്‍ സെക്സറ്റനും ബില്‍ അതവരിപ്പിക്കും. തന്നാല്‍ ഉല്പാദിതമായ കുട്ടിയെ മാതാവ് ഗര്‍ഭഛിദ്രത്തിലൂടെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിനെതിരെ കോടതിയില്‍ പെറ്റീഷന്‍ നല്‍കുന്നതിനും, മാതാവിനെ അതില്‍ നിന്നും വിലക്കുന്നതിനും ഉള്ള നിരോധന ഉത്തരവ് പതിനാലു ദിവസത്തിനകം ലഭിക്കുന്നതിനുമുള്ള വകുപ്പുകളാണ് ബില്ലില്‍ ചേര്‍ത്തിരിക്കുന്നത്.

വിവാഹിതരല്ലാത്ത ഇരട്ടകള്‍ക്കും ഈ ബില്‍ ബാധകമാണ്. ഡി.എന്‍.എ. ടെസ്റ്റ് കൂടാതെ തന്നെ കുട്ടിയുടെ പിതൃത്വം അവകാശപ്പെടുന്ന വ്യ്ക്തിയുടെ അവകാശവും കോടതിയില്‍ സംരക്ഷിക്കപ്പെടും. കോടതിവിധി ലംഘിക്കുന്ന മാതാവിനെതിരെ സിവില്‍ ക്രമിനല്‍ കേസ്സുകള്‍ ചാര്‍ജ്ജ് ചെയ്തു ശിക്ഷിക്കുന്നതിനുള്ള നിയമങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.2 021 ജൂലായ് 1 മുതല്‍ പ്രാബല്യത്തില്‍ വരത്തക്കവിധം ബില്‍ പാസ്സാക്കിയെടുക്കുക എന്നതാണ് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരുടെ ലക്ഷ്യം. ഈ ബില്ലിനെതിരെ എബോര്‍ഷന്‍ അഡൂക്കറ്റേസ് വമ്പിച്ച പ്രതിഷേധവുമായി രംഗത്തെത്തി. സ്ത്രീയുടെ ശരീരത്തിന്റെ അവകാശം അവര്‍ക്കു മാത്രമാണെന്ന് ഇതിനെതിരെ പ്രതികരിച്ച ഡമോക്രാറ്റഇക് സെനറ്റ് ബ്രണ്ട ഗില്‍മോര്‍ അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here