കോര ചെറിയാൻ

ഫിലാഡൽഫിയ : വേൾഡ് മലയാലി കൗൺസിൽ അമേരിക്ക റീജിയൻ വിമൻസ് ഫോറത്തിന്റെ ഇന്റർനാഷണൽ വിമൻസ് ഡേ ആഘോഷിക്കും.  ഇന്ത്യയിലെ ആദ്യവനിതാ ഐ പി എസ് ഓഫീസറും പോണ്ടിച്ചേരി മുൻ ഗവർണറുമായ ഡോ കിരൺബേദി ആഘോഷങ്ങളുടെ ഉദ്ഘാടനവും  ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നിർവ്വഹിക്കും. മാർച്ച് 7 ന് ഞായറാഴ്ച രാവിലെ  ഈസ്‌റ്റേൺ സമയം 9.30 ന് (ഇന്ത്യൻ സമയം വൈകിട്ട് 8ന് )
സൂമിൽ നടക്കും.
കേരളത്തിന്റെ വാനമ്പാടി പത്മശ്രീ കെ എസ് ചിത്രയ്ക്ക് ഗ്ലോബൽ നൈറ്റിംഗേൽ അവാർഡ് നൽകി ആദരിക്കുന്നതുമാണ്. ഇന്ത്യൻ മിസൈൽ പ്രോഗ്രാം മേധാവി ടെസ്സി തോമസ് ചടങ്ങിൽ മുഖ്യസന്ദേശം നൽകും. ഭാവഗായകൻ ജി വേണുഗോപാൽ ചാരിറ്റി പ്രവർത്തനോദ്ഘാടനവും സത്രീകളുടെ ഉന്നമനത്തിനുവേണ്ടിയുള്ള തേജസ്വനി എന്ന ഹെൽപ്പ് ലൈനിന്റെയും ഉദ്ഘാനം നിർവ്വഹിക്കും.
സാമൂഹിക പ്രവർത്തകയും മുത്തങ്ങളസമര നായികയുമായ സി കെ ജാനുവിന്റെ സാന്നിധ്യം ചടങ്ങിന്റെ മുഖ്യ ആകർഷണമാണ്. വേൾഡ് മലയാളി കൗൺസിലിന്റെ സ്വന്തം പുത്രി ആർദ്രാ സാജന്റെ കലാവിരുന്നും ഉണ്ടായിരിക്കും.
അമേരിക്കയിൽ പ്രയാസം അനുഭവിക്കുന്ന സ്ത്രീകളുടെ ഉന്നമനത്തിനായി ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന ഒരു ഹെൽപ്പ് ലൈനിനു തുടക്കം കുറിക്കുവാൻ തീരുമാനിച്ചതായി റീജിയണൽ വിമൻസ് ഫോറം പ്രസിഡന്റ് ഫോറം പ്രസിഡന്റ് ഡോ നിഷ പിള്ള അറിയിച്ചു.
കേരളത്തിലെ മാനസിക വൈകല്യം ബാധിച്ച കുട്ടികളുടെ അമ്മമാർക്ക് അൻപതിനായിരം രൂപവീതം 30 പേർക്ക് നൽകുന്നതിനുള്ള ബൃഹത് പദ്ധതി തയ്യാറാക്കിവരുന്നതായും, 2022 ഏപ്രിൽ മാസത്തിൽ കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ അത് വിതരണം ചെയ്യുമെന്നും റീജിയണൽ വിമൻസ് ഫോറം സെക്രട്ടറി മില്ലി ഫിലിപ്പും റീജിയണൽ പ്രസിഡന്റ് നിഷ പിള്ളയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here