‘ആരെങ്കിലുമൊരാള്‍ മരിക്കണമെങ്കില്‍ അത് ഞാനാകട്ടെ, ഞാനാണല്ലോ ചേട്ടന്‍’. മൂന്നു വയസ്സുകാരിയായ അനുജത്തിയെ രക്ഷിക്കാനായി കൂറ്റന്‍ ജര്‍മ്മന്‍ ഷെപ്പേര്‍ഡ് നായയുടെ ആക്രമണത്തിനിരയായതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മിടുക്കനായ ഒരു ആണ്‍കുട്ടി പറഞ്ഞ ഹൃദയസ്പര്‍ശിയായ വാക്കുകളാണിത്. അനുജത്തിയെ മരണത്തില്‍ നിന്ന് രക്ഷിക്കാന്‍ വേണ്ടി സ്വയം മരിക്കാന്‍ തയ്യാറായാണ് അവന്‍ അനുജത്തിക്ക് നേരെ വന്ന ജര്‍മ്മന്‍ ഷെപ്പേര്‍ഡിന് മുന്‍പില്‍ ചാടിയത്.

മൂന്നുവയസ്സുകാരിയെ മരണത്തില്‍ നിന്ന് രക്ഷിച്ചപ്പോള്‍ ചെറിയ പ്രായവ്യത്യാസം മാത്രമുള്ള ചേട്ടന്റെ ശരീരം ജര്‍മ്മന്‍ ഷെപ്പേര്‍ഡ് കടിച്ചുകീറി. 90 സ്റ്റിച്ചാണ് അവന്റെ ശരീരം മുഴുവന്‍ വേണ്ടി വന്നത്. വേള്‍ഡ് ബോക്‌സിംഗ് കൗണ്‍സില്‍ (WBC) യഥാര്‍ത്ഥ ഫൈറ്റര്‍ക്കുള്ള പട്ടം നല്‍കിയാണ് കുട്ടിയെ ആദരിച്ചത്. എല്ലാ ബഹുമതികളോടെയുംകൂടെ വേള്‍ഡ് ചാമ്പ്യന്‍ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഡബ്ല്യുബിസിയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒറ്റ ദിവസംകൊണ്ട് ഏറ്റവും മികച്ച ഫൈറ്ററായി ഒരു കുട്ടി റെക്കോഡില്‍ ഇടം പിടിക്കുന്നത്.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here