പി പി ചെറിയാന്‍ 

വാഷിംഗ്ടണ്‍: സ്വയരക്ഷക്കോ, അത്യാവശ്യ സന്ദര്‍ഭങ്ങളിലോ അല്ലാതെ മിലിട്ടറിയെ ഉപയോഗിക്കുന്നതിനുള്ള പ്രസിഡന്റ് ബൈഡന്റെ അധികാരത്തെ ചോദ്യം ചെയ്തു ഡമോക്രാറ്റിക് സെനറ്റര്‍മാര്‍ രംഗത്ത്. ഫെബ്രുവരി 25 വ്യാഴാഴ്ച ഈസ്റ്റേണ്‍ സിറിയായില്‍ ഇറാന്‍ പിന്തുണയുള്ള മിലിട്ടന്‍സിനെതിരെ നടത്തി അമേരിക്കന്‍ വ്യോമാക്രമണം മുകളില്‍ ഉന്ധരിച്ച രണ്ടു സാഹചര്യങ്ങളിമല്ലായിരുന്നുവെന്നാണ് വെര്‍ജീനിയായില്‍ നിന്നുള്ള ഡെമോക്രാറ്റിക് സെനറ്റര്‍ ടിം കെയ്ന്‍ അഭിപ്രായപ്പെട്ടത്.

ഇതിനെ പിന്തുണച്ചു കാലിഫോര്‍ണിയായില്‍ നിന്നുള്ള ഡമോക്രാറ്റിക് ഹൗസ് മെമ്പര്‍ റൊ ഖന്നയും പ്രസ്താവനയിറക്കിയിരുന്നു. ആദ്യമായി പ്രസിഡന്റ് ബൈഡന്‍ അമേരിക്കന്‍ മിലിട്ടറിയെ ഉപയോഗിച്ചതിനുള്ള ന്യായീകരണവും ഇവര്‍ ആവശ്യപ്പെട്ടു. ഒഫന്‍സീവ് മിലിട്ടറി ആക്ഷന്‍ ആവശ്യമെങ്കില്‍ കോണ്‍ഗ്രസ്സിനെ ബോധ്യപ്പെടുത്തിയിട്ടു മാത്രമേ നടപ്പാക്കാനാകൂ എന്നാണ് ഭരണഘടന വീവക്ഷിക്കുന്നത്. അതിന് സാധ്യമല്ലെങ്കില്‍ സൈനീക നടപടികള്‍ പൂര്‍ത്തിയായ ഉടനെ കോണ്‍്ഗ്രസ്സിനെ അറിയിക്കേണ്ടതുണ്ടെന്നും സെനറ്റര്‍മാര്‍ പറഞ്ഞു.

അതേ സമയം സെനറ്റര്‍ ബെര്‍ണി സാന്റേഴ്സ് പ്രസിഡന്റ് ബൈഡന്റെ സൈന്യത്തെ ഉപയോഗിക്കുന്നതിനുള്ള അധികാരത്തെ ചോദ്യം ചെയ്തു. അമേരിക്കന്‍ പൗരന്മാരെ സംരക്ഷിക്കുന്നതിനാവശ്യമായി സൈന്യത്തെ ഉപയോഗിക്കണമെങ്കില്‍ പോലും അതിനുള്ള അധികാരം പ്രസിഡന്റിനില്ല, കോണ്‍ഗ്രസ്സിനാണാണെന്നാണ് ഭരണഘടന അനുസാസിക്കുന്നതെന്നും ബെര്‍ണി ചൂണ്ടികാട്ടി. ബൈഡന്റെ സിറിയന്‍ ആക്രമണം വലിയൊരു വിവാദത്തിലേക്കാണ് വലിച്ചിഴക്കപ്പെട്ടിരിക്കുന്നത്.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here