ലോസ് ഏഞ്ചൽസ്: മുൻ യുഎസ് ഒളിമ്പിക്സ് വനിതാ ജിംനാസ്റ്റിക് കോച്ച് ജോൺ ഗെഡെർട്ട് ആത്മഹത്യ ചെയ്തു. മനുഷ്യക്കടത്തും, കായികതാരങ്ങളെ ദുരുപയോഗം ചെയ്തതിനും കേസെടുത്ത് പിന്നാലെയാണ് അദ്ദേഹം ആത്മഹത്യ ചെയ്തുവെന്ന വാർത്ത പുറത്തുവന്നത്. മൃതദേഹം കണ്ടെത്തിയതായി മിഷിഗൺ അറ്റോർണി ജനറൽ ഡാന നെസെൽ പറഞ്ഞു.’ജോൺ ഗെഡെർട്ടിന്റെ മൃതദേഹം ഇന്ന് ഉച്ചക്ക് ശേഷം കണ്ടെത്തിയതായി എന്റെ ഓഫീസിനെ അറിയിച്ചിട്ടുണ്ട്,’എന്ന് നെസൽ പ്രസ്താവനയിൽ പറഞ്ഞു

മിഷിഗനിലെ ലാൻസിംഗിന് സമീപം പരിശീലന കേന്ദ്രം സ്വന്തമാക്കിയിരുന്ന ഗെഡെർട്ടിനെതിരെ വ്യാഴാഴ്ചയാണ് പീഡന പരാതി ലഭിച്ചത്. ശിക്ഷിക്കപ്പെട്ട ലൈംഗിക കുറ്റവാളി ലാറി നാസർ ജിം ഡോക്ടറായി സേവനമനുഷ്ഠിച്ചിരുന്നു. 13 നും 16 നും ഇടയിൽ പ്രായമുള്ള ഒരു കായികതാരം ഉൾപ്പടെ ലൈംഗികാതിക്രമ ആരോപണവും പരാതിയിൽ ഉൾപ്പെടുന്നു. കൂടാതെ യുവ ജിംനാസ്റ്റുകളോട് ഗെഡെർട്ട് പെരുമാറിയത് മനുഷ്യക്കടത്തുകാരനെ പോലെയാണെന്ന ആരോപണവും ഉയർന്നു,

ചില സാഹചര്യങ്ങളിൽ കായികതാരങ്ങളെ നിർബന്ധിത തൊഴിലാളികളാക്കി സേവനങ്ങളിൽ വിധേയമാക്കിയെന്നും റിപ്പോർ്ടുകൾ ഉണ്ടായി, ഇരകൾ റിപ്പോർട്ട് ചെയ്ത പരിക്കുകളെ ഗെഡെർട്ട് അവഗണിക്കുകയും, ഭീഷണിപ്പെടുത്തുകയും ശാരീരിക ബലപ്രയോഗം എന്നിവ ഉപയോഗിച്ച് താൻ പ്രതീക്ഷിച്ച നിലവാരത്തിൽ പ്രകടനം നടത്തുകയും ചെയ്തുവെന്നുമായിരുന്നു ജോണിനെതിരായ പ്രോസിക്യൂഷൻ ആരോപണം.

ഗെഡെർട്ട് അധികാരികൾക്ക് കീഴടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യാഴാഴ്ച രാവിലെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ, ഉച്ചയ്ക്ക ശേഷം 3:24 നാണ് ലാൻസിംഗിന് പുറത്തുള്ള ഹൈവേ വിശ്രമ സ്ഥലത്ത് മൃതദേഹം കണ്ടെത്തിയതെന്ന് മിഷിഗൺ സ്റ്റേറ്റ് പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടില്ലെന്നും പൊലീസ് വ്യക്തമാക്കി.

 

 

LEAVE A REPLY

Please enter your comment!
Please enter your name here