വാഷിംഗ്‌ടൺ ഡിസി :വേൾഡ് മലയാളീ കൗൺസിൽ വാഷിംഗ്‌ടൺ ഡിസി പ്രൊവിൻസ് വിമൻസ് ഫോറം “ആരോഗ്യവും സൗന്ദര്യവും ശരീരത്തിനും മനസിനും” എന്ന വിഷയത്തിൽ ഒരു വെബ്ബിനാർ ഫെബ്രുവരി 27 ന്   സംഘടിപ്പിക്കുകയുണ്ടായി . ശ്രീമതി മറിയാമ്മ തോമസ് (പോസ്റ്റ്മാസ്റ്റർ ജനറൽ , സെൻട്രൽ റീജിയൻ , കൊച്ചി ) വിശിഷ്ടാതിഥി ആയി എത്തി , സ്ത്രീ ശാക്തീകരണം എന്ന വിഷയത്തിൽ സംസാരിച്ചു . ഡോക്ടർ വര്ഗീസ് പുന്നൂസ് (ഹെഡ് ഓഫ് ദി ഡിപ്പാർട്മെന്റ് , ഡിപ്പാർട്മെന്റ് ഓഫ് സൈക്കാട്രി , കോട്ടയം മെഡിക്കൽ കോളേജ് ) , ഡോക്ടർ ജോൺ ജോസഫ് (അസിസ്റ്റന്റ് പ്രൊഫസർ , ആർ സി സി , തിരുവനന്തപുരം) ഇവർ ആയിരുന്നു മറ്റു രണ്ടു അതിഥികൾ . ഡോക്ടർ വര്ഗീസ് പുന്നൂസ് “ബീങ് ഹാപ്പി , ഈസ് ഇറ്റ് യുവർ ഡെസ്ടിനി ഓർ ചോയ്സ് ” എന്ന വിഷയത്തിൽ വളരെ വിജ്ഞാനപ്രദമായ അറിവുകൾ പകർന്നു നൽകി . ഡോക്ടർ ജോൺ ജോസഫ് ചർച്ചക്കായി തിരഞ്ഞെടുത്ത വിഷയം സ്ത്രീകൾക്ക് വളരെ ഉപകാരപ്രദമായ “ഏർലി വാണിംഗ് സൈൻസ് ഓഫ് ഗൈനക് മാലിഗ്നൻസി ” എന്നതായിരുന്നു . ബാഹ്യ സൗന്ദര്യത്തിനു മിഴിവേകാൻ പാർട്ടി മൈക്പ്പ് എങ്ങനെ ചെയ്യാം എന്ന വിഷയത്തിൽ സംസാരിക്കാൻ എത്തിയത് പ്രശസ്ത സെലിബ്രിറ്റി മൈക്ക് ഓവർ ആർട്ടിസ്ററ് സബിത സവാരിയ ആയിരുന്നു . അമേരിക്കൻ റീജിയൻ പ്രസിഡന്റ് ശ്രീമതി തങ്കം അരവിന്ദ് , അമേരിക്കൻ റീജിയൻ വിമൻസ് ഫോറം പ്രസിഡന്റ് ഡോക്ടർ നിഷ പിള്ളൈ , വാഷിംഗ്‌ടൺ ഡിസി പ്രൊവിൻസ് പ്രസിഡന്റ് ശ്രീ മോഹൻ കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു .
  
വേൾഡ് മലയാളീ കൗൺസിൽ വാഷിംഗ്‌ടൺ ഡിസി പ്രൊവിൻസ് വിമൻസ് ഫോറം പ്രസിഡൻറ് ശ്രീമതി സരൂപാ അനിലിന്റെ നേതൃത്വത്തിൽ ആണ് വെബ്ബിനാർ സങ്കടിപ്പിച്ചത് . ശ്രീമതി സരൂപാ അനിൽ ഐടി പ്രൊഫഷണൽ , ഐടി സംരംഭക , നർത്തകി തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തി ആണ് . സോഫ്റ്റ്‌വെയർ ആർക്കിടെക്ട ആയ ഭർത്താവ് അനില് ഉം മകൻ ആദിദേവും അടങ്ങുന്നതാണ് സരൂപയുടെ കുടുംബം . കുടംബം നൽകുന്ന പിന്തുണ ആണ് തനിക്കു ഏറ്റവും വലിയ പ്രചോദനം എന്ന് സരൂപ പറഞ്ഞു . കോട്ടയം മോഹൻവില്ലയിൽ മോഹൻദാസിന്റെയും രേവമ്മയുടേയും  മകൾ ആണ് സരൂപാ . സഹോദരൻ അഡ്വക്കേറ്റ് കണ്ണൻ മോഹൻ . സരൂപ ശ്രീനാരായണ മിഷൻ സെന്ററിന്റെ എന്റർടൈൻമെന്റ് ഡയറക്ടർ സ്ഥാനവും ഇപ്പോൾ വഹിക്കുന്നു . മികവുറ്റ ഒരു വിമൻസ് ഫോറം ടീം ആണ് ഇ വെബ്ബിനാർ ന് പിന്നിൽ പ്രവർത്തിച്ചത് എന്ന് സരൂപാ കൂട്ടിച്ചേർത്തു . സിലിജ നായർ (ഐടി പ്രൊഫഷണൽ ) ജോഫിയ ജോസ് (ഐടി പ്രൊഫഷണൽ ) മധുരം ശിവരാജൻ (റിട്ടയേർഡ് )അശ്വിനി വിശ്വനാഥ് (ഐടി പ്രൊഫഷണൽ ) ഗിരിജ മോഹൻ കുമാർ (പ്രൊഫസ്സർ ) എന്നിവർ അടങ്ങുന്നതാണ് വിമൻസ് ഫോറം ടീം .
 
 
 
 

LEAVE A REPLY

Please enter your comment!
Please enter your name here