കൊറോണ വാക്സിനുകള്‍ക്കെതിരെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയുന്നതിന്റെ ഭാഗമായി സ്ട്രൈക്ക് സിസ്റ്റം ആവിഷ്‌കരിച്ച് ട്വിറ്റര്‍. ഒരാള്‍ തുടര്‍ച്ചയായി ട്വിറ്ററിന്റെ വാക്സിനേഷന്‍ നയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചാല്‍ അയാളുടെ ട്വീറ്റുകളെ മറ്റുള്ളവര്‍ കാണുന്ന രീതിയില്‍ ലേബല്‍ ചെയ്യും. വീണ്ടും ഇത് തുടര്‍ന്നാല്‍ അക്കൗണ്ട് ബാന്‍ ചെയ്യും.

വാക്‌സിനുകളെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കുന്നവരെയാണ് സ്‌ട്രൈക്ക് ചെയ്യുക. ഒരു സ്ട്രൈക്ക് മാത്രമെ സംഭവിച്ചിട്ടുള്ളൂ എങ്കില്‍ അതൊരു അക്കൗണ്ടിനെ ബാധിക്കില്ല. മറിച്ച് രണ്ട് മൂന്ന് സ്ട്രൈക്കുളാണെങ്കില്‍ 12 മണിക്കൂര്‍ അക്കൗണ്ട് മരവിപ്പിക്കും. നാല് സ്ട്രൈക്കുകള്‍ സംഭവിച്ചാല്‍ ട്വിറ്റര്‍ ഏഴ് ദിവസത്തേക്ക് അക്കൗണ്ട് ലോക്ക് ചെയ്യും. അഞ്ചോ അതില്‍ അധികമോ ആയാല്‍ അക്കൗണ്ട് സ്ഥിരമായോ താത്കാലികമായോ മരവിപ്പിക്കുമെന്നും ട്വിറ്റര്‍ അറിയിച്ചു.

നിലവില്‍ കൊറോണയെ കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് ട്വിറ്റര്‍ ലോകമെമ്പാടുമുള്ള 8,400 ട്വീറ്റുകള്‍ നീക്കം ചെയ്യുകയും 11.5 ദശലക്ഷം അക്കൗണ്ടുകള്‍ താത്കാലികമായി മരവിപ്പിക്കുകയും ചെയ്തിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here