ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ‘ബോള്‍ഡ് ഫോര്‍ ചെയ്ഞ്ച്’ എന്ന നാമകരണം ചെയ്ത ‘വിമണ്‍സ് ഡേ’ പരിപാടികള്‍ നടത്തുകയുണ്ടായി. അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്റെ അദ്ധ്യക്ഷതയില്‍ നടത്തിയ പരിപാടികളുടെ ജനറല്‍ കോര്‍ഡിനേറ്റേഴ്‌സ് റോസ് വടകര ഷാന മോഹന്‍ എന്നിവരായിരുന്നു.

അനുഷ മാത്യുവിന്റെ അമേരിക്കന്‍ നാഷ്ണല്‍ ഗാനാലാപത്തോടനുബന്ധിച്ച് ബ്രിജിറ്റ് ജോര്‍ജ്ജിന്റെ പ്രാര്‍ത്ഥനാ ഗാനം ആലപിക്കുകയുണ്ടായി. വനിതാ പ്രതിനിധി ലീല ജോസഫ് യോഗത്തിന് സ്വാഗതം ആശംസിച്ചു. പരിപാടിയുടെ ചീഫ് ഗസ്റ്റായ ഓണറബിള്‍ ജഡ്ജ് ജൂലി മാത്യു-അമേരിക്കയിലെ ആദ്യത്തെ ഏഷ്യന്‍ അമേരിക്കനും, ഇന്ത്യന്‍ അമേരിക്കനും മലയാളിയുമായ ജഡ്ജിനെ യോഗത്തിന് പരിചയപ്പെടുത്തി കൊടുത്തത് ഡോ.സിബിള്‍ ഫിലിപ്പാണ്. മറ്റു വിശിഷ്ടാതിഥികളായ കേരളത്തിലെ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ മിഷന്‍ ഡയറക്ടറും എഴുത്തുകാരിയും, ഗായികയുമായ ഡോ.ദിവ്യ എസ്.അയ്യര്‍, ഐ.എ.എസ്.; കേരളത്തില്‍ ഏകദേശം 200 ഓളം ഭവനങ്ങള്‍ ഭവനരഹിതരായ പാവങ്ങള്‍ക്ക് നിര്‍മ്മിച്ചു നല്‍കുകയും, ഇന്ത്യന്‍ പ്രസിഡന്റില്‍ നിന്നും ‘നാരി ശക്തി’ പുരസ്‌കാര്‍ അവാര്‍ഡും, മറ്റു നിരവധി അവാര്‍ഡുകളും ലഭിക്കുകയും ഷിക്കാഗോ മലയാളി അസോസിയേഷനു വേണ്ടി 5 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിനു നേതൃത്വം കൊടുക്കുകയും ഷിക്കാഗോക്കാര്‍ക്ക് സുപരിചയുമായ ഡോ.എം.എസ്. സുനില്‍ എന്നിവര്‍ ആശംസകള്‍ നേരുകയും ചെയ്തു. ഫോമ നാഷ്ണല്‍ ചെയര്‍പേഴ്‌സണ്‍ ലാലി കളപ്പുരയ്ക്കല്‍, ഫൊക്കാന നാഷ്ണല്‍ ചെയര്‍ പേഴ്‌സണ്‍ ഡോ.കലഷാഹി അസോസിയേഷന്‍ സെക്രട്ടറി ജോഷി വള്ളിക്കളം എന്നിവരും യോഗത്തിന് ആശംസകള്‍ നേര്‍ന്നു. വനിതാദിനത്തോടനുബന്ധിച്ച് വനിതകള്‍ സമൂഹത്തില്‍ മാറ്റി നിര്‍ത്താനാവത്ത വിധം പ്രായോഗിക തലത്തില്‍ എത്തിക്കുന്നതിന് ഉതകുന്ന തരത്തില്‍ അവരെ കൈപിടിച്ചു ഉയര്‍ത്തുന്നതിന് ഉതകുന്ന വിവരങ്ങള്‍ നല്‍കുന്നതിന് മോട്ടിവേഷ്ണല്‍ സ്പീക്കറായ ഷിക്കാഗോക്കാര്‍ക്കു സുപരിചിതയായ ഷിജി അലക്‌സും ക്ലാസുകള്‍ നല്‍കി.

കലാപരിപാടികളുടെ ഭാഗമായി ശ്രീദേവി പന്തളം നേതൃത്വം കൊടുത്ത ‘ഗുംഗുരു’ ടീമിന്റെ ഡാന്‍സ്, അമൃത ടിവി ഷോകളിലും മറ്റു ഷോകളിലും അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള ശ്രീവിദ്യ, വര്‍ഷ എന്നിവര്‍ നേതൃത്വം കൊടുത്ത ‘മല്‍ഹാര്‍’ ഡാന്‍സ് മാത്രമല്ല നിരവധി മ്യൂസിക് ഡയറക്ടര്‍മാരോടൊപ്പം ഗാനങ്ങള്‍ ആലപിക്കുകയും, നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ളതും, പല റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുള്ള പ്രശസ്തയായ ലക്ഷ്മി മെസ്മിന്‍, പ്രശസ്തനായ പ്രസന്നന്‍ വാര്യരോടൊപ്പം കര്‍ണ്ണാടക ഗാനങ്ങള്‍ ആലപിക്കുകയും, സൂപ്പര്‍ സ്റ്റാര്‍ട്ട്, ഗ്ലോബര്‍ റിയാലിറ്റി എന്നീ ഷോകളില്‍ പങ്കെടുക്കുകയും, ഫ്‌ളവര്‍ സിംഗിള്‍ അവാര്‍ഡ്ു കരസ്തമാക്കിയിട്ടുമുള്ള ദുര്‍ഗാ ലക്ഷ്മി, ആദ്യത്തെ ഇന്‍ഡോ-അമേരിക്കന്‍ ക്ലാസിക്കല്‍ മ്യൂസിക് , വോക്ക് ലിസ്റ്റ്, ഷിക്കാഗോ ബുള്‍സ് ടീമിനു വേണ്ടി അമേരിക്കയുടെയും, കാനഡയുടെയും, നാഷ്ണല്‍ ഗാനം ആലപിച്ചിട്ടുള്ള ‘ബീന ഡേവിഡ് ‘ എന്നിവരുടെ ഗാനങ്ങള്‍ പരിപാടിക്ക് മാറ്റു കൂട്ടി. ഈ പരിപാടികള്‍ക്ക് എല്ലാം പുറമെ ഒരു പടികൂടെ കടന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം പങ്കെടുക്കുന്ന രീതിയില്‍ ‘കഹൂട്ട് ‘ ഗെയിംസ് ശ്രീദേവി പന്തളയുടെയും സാറ അനിലിന്റെയും നേതൃത്വത്തില്‍ നടത്തുകയുണ്ടായി. പ്രസ്തുത ഗെയിംസ് പങ്കെടുത്ത എല്ലാവര്‍ക്കും തന്നെ വേറിട്ട ഒരു അനുഭവമായി പരിചയപ്പെടുകയുണ്ടായി. പ്രസ്തുത കഹൂട്ട് ഗെയിംസിലെ വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും നല്‍കിയിരുന്നു. മൂന്നു റൗണ്ടിലായി നടത്തിയ ഗെയിംസില്‍ ബീന വള്ളിക്കളം, സരിത മേനോന്‍, സുജിത്ത് നമ്പ്യാര്‍ എന്നിവര്‍ ക്യാഷ് അവാര്‍ഡു നേടുകയുണ്ടായി.

പരിപാടികള്‍ വിജയിപ്പിക്കുന്നതിനായി പങ്കെടുത്ത വിശിഷ്ടാതിഥി, മറ്റു അത്ഥികള്‍, പരിപാടികള്‍ നടത്തിയവരും കോര്‍ഡിനേറ്ററുമാരായ ആഗ്നസ് മാത്യു, ജെസ്സി റിന്‍സി, മനോജ് അച്ചേട്ട്, ബാബു മാത്യു, സാബു കട്ടപ്പുറം, ഷാബു മാത്യു, ഷൈനി ഹരിദാസ്, ബീന കണ്ണൂക്കാടന്‍, ജൂബി വള്ളഇക്കളം, ജോമോള്‍ ചെറിയതില്‍, സൂസന്‍ ഷിബു ‘സൂം’ പരിപാടിയില്‍ സഹായിച്ച ആല്‍വിന്‍ ഷിക്കൂര്‍, കാല്‍വിന്‍ കവലയ്ക്കല്‍, ജൂബി വള്ളിക്കളം എന്നിവര്‍ക്കും വനിതാ പ്രതിനിധിയായ മേഴ്‌സി കുര്യാക്കോസ് നന്ദി രേഖപ്പെടുത്തി.

 

LEAVE A REPLY

Please enter your comment!
Please enter your name here