അലാസ്‌കയില്‍ അമേരിക്കയും ചൈനയുമായി നടന്ന ചര്‍ച്ചയില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. മനുഷ്യാവകാശം പ്രധാന ചര്‍ച്ചയാക്കിയ യോഗത്തില്‍ സിന്‍ജിയാംഗ് മുസ്ലീം വിഷയം, ഹോങ്കോംഗ്, ടിബറ്റ്, തായ്‌വാന്‍ എല്ലാത്തിലുമുള്ള ആശങ്ക അമേരിക്ക കടുത്ത ഭാഷയില്‍ രേഖപ്പെടുത്തി. ലോകജനത ഇന്നനുഭവിക്കുന്ന പ്രതിസന്ധി ചൂണ്ടിക്കാണിച്ചാണ് അമേരിക്ക ചര്‍ച്ച തുടങ്ങിയത്.

ജനാധിപത്യത്തിലൂന്നിയ ചര്‍ച്ച തന്നെ ചൈനയെ കടുത്ത പ്രതിസന്ധിയിലാക്കി. അമേരിക്ക ആഗോള മനുഷ്യരാശിയുടെ സ്വാതന്ത്ര്യം മുഖ്യവിഷയമാക്കി ഉയര്‍ത്തിക്കാട്ടിയതോടെ ചൈന പ്രതിക്കൂട്ടിലായി. ജനാധിപത്യം കാത്തുസൂക്ഷിക്കുന്ന ഒരു ഉദാഹരണം പോലും പറയാന്‍ ചൈനയുട കയ്യിലില്ലെന്നും ബ്ലിങ്കന്‍ പറഞ്ഞു. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക് സുള്ളിവനും യോഗത്തില്‍ പങ്കെടുത്തു. ചൈനയുടെ ഭാഗത്തുനിന്നും വിദേശകാര്യ മന്ത്രിയും സുരക്ഷാ ഉപദേഷ്ടാവുമാണ് പങ്കെടുത്തത്.

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here