പി പി ചെറിയാന്‍ 

ഡാളസ്: അഞ്ചു വര്‍ഷം കൊണ്ട് എല്ലാം ശരിയാക്കാമെന്ന് ഉറപ്പുനല്‍കി അധികാരത്തിലെത്തിയ സി.പി.എം.ന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തിന്റെ സമാധാന ജീവിതം തകര്‍ക്കും വിധം അശ്രമ പ്രവര്‍ത്തനം, മുഖ്യമന്ത്രിയുടെ ഓഫീസ് മുതല്‍ താഴോട്ട് നടത്തിയ അഴിമതി, കേരളത്തെ മദ്യത്തില്‍ മുക്കി താഴ്ത്തിയ മദ്യനയം, നേതാക്കളുടെ കുടുംബാംഗങ്ങള്‍ക്ക് ഉന്നത ഉദ്യോഗം നല്‍കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിലൂടെ കേരളജനത പൊറുതിമുട്ടി കഴിയുകയാണ്.

വീണ്ടും അഞ്ചുവര്‍ഷം കൂടി വോട്ടര്‍ പട്ടികയില്‍ കൃതൃമം നടത്തിയും, കള്ള വോട്ടു ചെയ്തും, ബി.ജെ.പി.യുമായി കൂട്ടുകൂടിയും അധികാരം ലഭിക്കാനിടയായാല്‍ കേരളം പൂര്‍ണ്ണമായും അരാജകത്വത്തിലേക്ക് നീങ്ങുമെന്ന് ഡാളസ് ഫോര്‍ട്ട് വര്‍ത്ത് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തിരഞ്ഞെടുപ്പ് അവലോകനയോഗം വിലയിരുത്തി.

നടക്കുവാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. അധികാരത്തിലെത്തുന്നതിനുള്ള എല്ലാ അനുകൂല സാഹചര്യങ്ങളും നിലനില്‍ക്കുന്ന കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ ചരിത്രത്തില്‍ യുവജനങ്ങള്‍ക്ക് ഇത്രയധികം പ്രാതിനിധ്യം നല്‍കിയ സഥാനാര്‍ത്ഥി ലിസ്റ്റ് ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. അതുപോലെ ഘടകകക്ഷികളും കഴിവുറ്റ സ്ഥാനാര്‍ത്ഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നത്.

താല്‍ക്കാലിക പിടല പിണക്കങ്ങള്‍ അവസാനിപ്പിച്ചു യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി ഐക്യമത്യത്തോടെ പ്രവര്‍ത്തിക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു. ബി.ജെ.പി.യും, സി.പി.എം തിരഞ്ഞെടുപ്പിന് പണം വാരികോരി ചെലവഴിക്കുമ്പോള്‍, സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളപ്രദേശ കോണ്‍ഗ്രസ് കമ്മിറ്റിക്കു ഡാളസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈതാങ്ങല്‍ നല്‍കുന്നതിനും യോഗം തീരുമാനിച്ചു. മാര്‍ച്ച് 20 ശനിയാഴ്ച ഗാര്‍ലന്റ് കിയാ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ രാജന്‍ മാത്യു അദ്ധ്യക്ഷത വഹിച്ചു. ബോബന്‍ കൊടുവത്ത്, പ്രദീപ് തഗനൂലില്‍, തോമസ് രാജന്‍, രാജു വര്‍ഗീസ്, ജോസ് ചെറിയാന്‍, റോയ് കൊടുവത്ത് എന്നിവര്‍ പ്രസംഗിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here