ഹവായിയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച മൂന്ന് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കൊറോണയെ പ്രതിരോധിക്കാനായി എല്ലാവരും നിര്‍ബന്ധമായും വാക്‌സിന്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദ്ദേശം നല്‍കുന്ന സാഹചര്യ്തതിലാണ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച മൂന്ന് വ്യക്തികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ന്യൂസ് സ്‌റ്റേഷന്‍ കെഐടിവി റിപ്പോര്‍ട്ട് ചെയ്യുന്നതിനനുസരിച്ച് ഈ മൂന്ന് വ്യക്തികളും ഫൈസറിന്റെയോ, മൊഡേണയുടേയോ കോവിഡ് പ്രതിരോധവാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചവരാണ്. മൂന്ന് കേസിലും രോഗികള്‍ അപകടകരമായ നിലയിലേക്ക് പോയിട്ടില്ലെന്നും അവര്‍ രോഗ വ്യാപനത്തിന് കാരണമായിട്ടില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

രോഗം സ്ഥിരീകരിച്ചവരിലൊരാള്‍ ഒവാഹുവിലെ ആരോഗ്യവിഭാഗം പ്രവര്‍ത്തകനാണ്. ജനുവരി ആദ്യം തന്നെ വാക്‌സിന്റെ രണ്ട് ഡോസും ഇദ്ദേഹം സ്വീകരിച്ചിരുന്നു. ഏകദേശം ഒരു മാസത്തിനു ശേഷം ഇദ്ദേഹം യുഎസിലെ വ്യത്യസ്ഥ നഗരങ്ങളിലൂടെ സഞ്ചരിച്ചിരുന്നു. നിലവില്‍ യാത്രികര്‍ക്കുള്ള നിയമമനുസരിച്ച് ഇദ്ദേഹവും കൂടെയുണ്ടായിരുന്ന വ്യക്തിയും കോവിഡ് ടെസ്റ്റിന് വിധേയരായതിനു ശേഷം ഹവായിയില്‍ തിരിച്ചെത്തിയതിനു ശേഷമാണ് കോവിഡ് പോസിറ്റീവാണെന്ന് തിരിച്ചറിഞ്ഞത്.

അതേസമയം കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചാലും കൊറോണ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ഹവായി പസിഫിക് ഹെല്‍ത് വിഭാഗത്തിലെ ഡോ. മെലിന്‍ഡ ആഷ്ടണ്‍ പറഞ്ഞു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here