പി പി ചെറിയാന്‍

കൊളറാഡൊ: കൊളറാഡൊ ബോള്‍ഡറിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ മാര്‍ച്ച് 23 തിങ്കളാഴ്ച ഉച്ചക്ക് തോക്കുധാരി നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ട 10 പേരുടേയും, പ്രതിയെന്ന് സംശയിക്കുന്ന ഇരുപത്തൊന്നുകാരന്റെയും വിശദവിവരങ്ങളും ചിത്രങ്ങളും പോലീസ് പുറത്തുവിട്ടു.

വെടിവെപ്പു നടത്തിയത് സിറിയായില്‍ നിന്നും അമേരിക്കയിലെത്തി വളരെ കാലമായി ഇവിടെ താമസിക്കുന്ന അഹമ്മദ് അല്‍ അലിവി എന്ന യുവാവാണെന്ന് പോലീസ് സഥിരീകരിച്ചു. ഇയാള്‍ക്കെതിരെ പത്തു കൗണ്ടു കൊലപാതകങ്ങള്‍ക്കെതിരെ കേസ്സെടുത്തിട്ടുണ്ട്. ഇയാളുടെ തുടയില്‍ വെടിയേറ്റിരുന്നുവെന്നും, ആശുപത്രിയിലെ പ്രഥമ ചികിത്സയ്ക്കുശേഷം ജയിയിലേക്ക് മാറ്റുമെന്നും പോലീസ് അറിയിച്ചു.

അക്രമവാസനയുള്ള ഒരു യുവാവായിരുന്നു അഹമ്മദെന്നും, ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ മറ്റൊരു സഹപാഠിയെ മര്‍ദ്ദിച്ച കേസ്സില്‍ ഇയാള്‍ക്ക് രണ്ടുമാസത്തെ പ്രൊബേഷന്‍ ലഭിച്ചിരുന്നുവെന്നും, ഇതുകൂടാതെ മറ്റൊരു കേസ്സും ഇയാളുടെ പേരില്‍ ഉണ്ടായിരുന്നുവെന്നും പോലീസ് വെളിപ്പെടുത്തി. ഈ സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് പോലീസിന്റെ ചോദ്യത്തിന് ഇയാള്‍ നിശ്ശബ്ദത പാലിക്കുകയായിരുന്നു. എന്നാല്‍ മാതാവിനോട് ഇയാള്‍ സംസാരിച്ചിരുന്നു.

20 വയസ്സു മുതല്‍ 65 വയസ്സുവരെയുള്ളവരാണ് കൊല്ലപ്പെട്ടവരെന്നും, ഇതില്‍ നാലുപേര്‍ സൂപ്പര്‍ സ്റ്റോറിലെ ജീവനക്കാരായിരുന്നുവെന്നും പോലീസ് അറിയിച്ചു.

ഏഴ് മക്കളുടെ പിതാവാണ് ഈ വെടിവെപ്പില്‍ കൊല്ലപ്പെട്ട പോലീസ് ഓഫീസര്‍. സൂപ്പേഴ്സ് സൂപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന വെടിവെപ്പു തന്നെ ഞെട്ടിപ്പിച്ചതായി ചൊവ്വാഴ്ച കൊളറാഡൊ ഗവര്‍ണര്‍ നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു. പത്തുദിവസം സംസ്ഥാനത്തെ പതാക പകുതി താഴ്ത്തി കെട്ടുന്നതിനും ഗവര്‍ണ്ണര്‍ ഉത്തരവിട്ടു.

 

LEAVE A REPLY

Please enter your comment!
Please enter your name here