അമേരിക്കയിലെ കൊളറാഡോയിലുണ്ടായ വെടിവെപ്പില്‍ പത്ത് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ അനുജത്തി മായ ഹാരിസിന്റെ പുത്രി മീന ഹാരിസ് നടത്തിയ പരാമര്‍ശം വിവാദമായി. പത്ത് പേരുടെ കൊലപാതകത്തിനിടയായ വെടിവെപ്പിനെക്കുറിച്ച് ട്വിറ്ററില്‍ കുറിക്കവെ അക്രമി വെള്ളക്കാരന്‍ ആയിരിക്കുമെന്നാണ് മീന ഹാരിസ് പറഞ്ഞത്. ട്വീറ്റ് വളരെ വേഗം വൈറലാവുകയും വിവാദമാകുകയും ചെയ്തതോടെ മീന ഹാരിസ് ട്വീറ്റ് പിന്നീട് നീക്കം ചെയ്തു. എന്നാലിതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ഇപ്പോഴും പ്രചരിക്കുന്നുണ്ട്.

തന്റെ ട്വീറ്റ് വിവാദമായതോടെ വിശദീകരണവുമായി മീന ഹാരിസ് രംഗത്തെത്തിയിരുന്നു. അക്രമിയെ ജീവനോടെ പിടിച്ചത് കൊണ്ടാണ് താന്‍ അങ്ങനെ പറഞ്ഞെതെന്നായിരുന്നു മീനയുടെ വിശദീകരണം. അതേസമയം വെള്ളക്കാരനല്ലാത്ത അക്രമി ആണെങ്കില്‍ അയാളെ വെടിവച്ച് കൊല്ലുമെന്ന് മറ്റു പലരും ട്വറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.

അതേസമയം അക്രമി സിറിയയില്‍ നിന്ന് വന്നയാളാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. 21കാരനായ അഹമ്മദ് അല്‍ അലിവി അലീസയാണ് പത്ത് പേരെ കൈാലപ്പെടുത്തിയത്. ആറു  ദിവസം മുന്‍പാണ് അക്രമി അസോള്‍ട്ട്  റൈഫിള്‍ വാങ്ങിയത്. പട്ടാളക്കാര്‍ ഉപയോഗിക്കുന്ന തരം റൈഫിളാണിത്. വെടിവെപ്പുകള്‍ നടത്തുന്ന സമയത്ത് അക്രമികള്‍ കൂടുതലും ഇത്തരം റൈഫിളാണ് ഉപയോഗിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here