മുഖ്യശത്രുവായ അമേരിക്കയെ പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെ ഇറാനുമായി അടുത്ത 25 വര്‍ഷത്തേക്ക് എണ്ണ ഇറക്കുമതിചെയ്യാമെന്ന കരാറില്‍ ഒപ്പിട്ട് ചൈന. പകരമായി ഇറാനിലെ വിവിധ പദ്ധതികള്‍ക്കായി ചൈന 50,000 കോടിയുടെ നിക്ഷേപം നടത്തുമെന്നാണ് ധാരണയായിരിക്കുന്നത്. ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് ഈ ബംപും ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സാഫ്രിയുമാണ് കരാര്‍ ഒപ്പിട്ടത്.

ആദ്യമായാണ് ഇത്ര നീണ്ട കാലയളവിലേക്ക്  ഇറാന്‍ ഒരു വിദേശ രാജ്യവുമായി ഒരു കരാര്‍ ഒപ്പിടുന്നത്. അമേരിക്ക നേരിട്ട് ഉപരോധം പ്രഖ്യാപിച്ചിരിക്കുന്ന രാജ്യങ്ങളാണ് ഇറാനും ചൈനയും. ആണവ ആയുധനിയന്ത്രണം ലംഘിച്ചതിനാണ് ഇറാനുമായി അമേരിക്ക ഇടഞ്ഞത്. ഐക്യാരാഷ്ട്ര സഭയുടെ നിര്‍ദ്ദേശങ്ങള്‍ ഇറാന്‍ ലംഘിക്കുന്നുവെന്ന നയം മുന്‍നിരത്തിയാണ് അമേരിക്ക ടെഹ്റാനെതിരെ ഉപരോധം തുടരുന്നത്. സമീപകാലത്തെ എല്ലാ വിഷയങ്ങളിലും ചൈന അമേരിക്കയുടെ മുഖ്യശത്രുവായിരിക്കുകയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here