യുഎസില്‍ കോവിഡ് സ്ഥിരീകരിച്ച പ്രായമായവരുടെ മരണനിരക്കിലുണ്ടായ കുറവ് പ്രതീക്ഷ നല്‍കുന്നുവെന്ന് റിപ്പോര്‍ട്ട്. മധ്യവയസ്സ് പിന്നിട്ടവര്‍ക്ക് ആദ്യം വാക്‌സിന്‍ നല്‍കുക എന്ന തീരുമാനം രാജ്യത്ത് നടപ്പിലാക്കിയത് ഉചിതമാണെന്ന് തെളിയിക്കുന്നതാണ് നിലവിലെ സാഹചര്യമെന്നാണ് റിപ്പോര്‍ട്ട്. അറുപത് വയസ്സു കഴിഞ്ഞവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ ഡോസ് നല്‍കിയത്.

നിലവിലെ കണക്കനുസരിച്ച് കോവിഡ് സ്ഥിരീകരിച്ച് ആശുപത്രികളില്‍ പ്രവേശിക്കപ്പെടുന്ന പ്രായമായവര്‍ മരണപ്പെടുന്നത് വളരെ കുറവാണ്. പ്രായമായവര്‍ താമസിക്കുന്ന യുഎസ് നഴ്‌സിംഗ് ഹോമുകളുമായി ബന്ധപ്പെട്ട മരണനിരക്കില്‍ പ്രകടമായ ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏഴ് ദിവസത്തെ ശരാശരി നാലുമാസത്തിനിടെ ആദ്യമായി ആയിരത്തില്‍ താഴെയെത്തി.

65 വയസും അതില്‍ കൂടുതലുമുള്ള ആളുകള്‍ക്ക്  പ്രതിരോധ കുത്തിവയ്പ്പുകള്‍ സ്വീകരിക്കുന്നതിന് മുന്‍ഗണന നല്‍കിയത് ആ വിഭാഗക്കാര്‍ക്ക് കോവിഡ് ബാധിച്ചാല്‍ മരണസാധ്യത കൂടുതലാണെന്ന് തെളിഞ്ഞതുകൊണ്ടാണെന്ന് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) റിപ്പോര്‍ട്ടില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവില്‍ 65 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവരില്‍ 46 ശതമാനം പേരും പൂര്‍ണ്ണമായും പ്രതിരോധ കുത്തിവയ്പ് നേടിക്കഴിഞ്ഞു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here