കോവിഡ് 19 പ്രതിസന്ധി തുടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ ഏറെ ഫലപ്രദമെന്ന് യു.എസിലെ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പ്രിവെന്‍ഷനിലെ ഗവേഷകര്‍. ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ കോവിഡിനെ പ്രതിരോധിക്കാന്‍ ഫലപ്രദമാണ്. വാക്‌സിന്റെ രണ്ടു ഡോസ് എടുത്ത 90 ശതമാനം പേരിലും രണ്ടാമത്തെ ഡോസ് എടുത്ത് രണ്ടാഴ്ചയ്ക്കുശേഷം കോവിഡിനെതിരേ പ്രതിരോധം രൂപപ്പെട്ടതായി കണ്ടെത്തി.

വാക്‌സിന്റെ ഒരു ഡോസ് എടുത്ത 80 ശതമാനം പേരിലും വാക്‌സിന്‍ എടുത്തവരില്‍ ലക്ഷണങ്ങളില്ലാതെ കോവിഡ് വരാനോ മറ്റുള്ളവരിലേക്ക് പടരാനോ സാധ്യത വളരെ കുറവാണെന്നും ഗവേഷകര്‍ പറഞ്ഞു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here