ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. 533 മില്യണ്‍ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഉപയോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍, ഫേസ്ബുക്ക് ഐഡികള്‍, മുഴുവന്‍ പേരുകള്‍, സ്ഥലവിവരങ്ങള്‍, ജനനതീയതികള്‍, ഇ-മെയില്‍ ഐഡികള്‍ എന്നിങ്ങനെയുള്ള വിവരങ്ങളാണ് ചോര്‍ന്നത്.

അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്നുള്ള 3.2 കോടിയിലധികം അക്കൗണ്ടുകള്‍, 1.1 കോടി ബ്രിട്ടീഷ് പൌരന്മാരുടെ വിവരങ്ങള്‍, 60 ലക്ഷം ഇന്ത്യക്കാരുടെ അക്കൗണ്ട് വിവരങ്ങള്‍, അഫ്ഗാനിസ്ഥാനിലെ 5.5 ലക്ഷം അക്കൗണ്ടുകളിലെ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് ചോര്‍ന്നിരിക്കുന്നത്. സൈബര്‍ ക്രൈം ഇന്റലിജന്‍സ് കമ്പനിയായ ഹഡ്‌സണ്‍ റോക്കിന്റെ സിടിഒ അലോണ്‍ ഗാല്‍ ആണ് വിവരങ്ങള്‍ പുറത്തുവിട്ടത്.

അതേസമയം വിവരങ്ങള്‍ രണ്ട് വര്‍ഷം മുന്‍പ് ചോര്‍ന്നതാണെന്നാണ് ഫേസ്ബുക്കിന്റെ വിശദീകരണം. എന്നാല്‍ ഡാറ്റ രണ്ട് വര്‍ഷം പഴക്കമുള്ളതാണെങ്കിലും ഇത് ഉപയോഗിച്ച് സൈബര്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് ഹഡ്‌സണ്‍ റോക്കിന്റെ സിടിഒ അലോണ്‍ ഗാല്‍ പറഞ്ഞു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here