ന്യൂയോര്‍ക്: അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ക്കാലം ഏകാന്തതടവിന് വിധിച്ച ആല്‍ബര്‍ട്ട് വുഡ്‌ഫോക്‌സിനെ 43 വര്‍ഷത്തിനുശേഷം മോചിപ്പിച്ചു.

ജയില്‍ ഉദ്യോഗസ്ഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 1976 ഏപ്രിലിലാണ് വുഡ്‌ഫോക്‌സിനെ തടവിലാക്കിയത്. 69കാരനായ വുഡ്‌ഫോക്‌സിന് മനപ്പൂര്‍വമല്ലാത്ത കൊലപാതകം എന്ന ഇനത്തില്‍ ഇളവുനല്‍കിയാണ് മോചനംനല്‍കിയത്. പതിറ്റാണ്ടുകള്‍ നീണ്ട നിയമയുദ്ധങ്ങള്‍ക്കുശേഷം കോടതി കൊലപാതകക്കേസ് തള്ളുകയായിരുന്നു.

മാതാവിന്‍െ കല്ലറ സന്ദര്‍ശിക്കണമെന്ന് സെന്റ് ഫ്രാന്‍സിസ്വില്ലയില്‍നിന്ന് സഹോദരനോടൊപ്പം കാറില്‍ പുറപ്പെടുന്നതിനുമുമ്പ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മരണാനന്തരച്ചടങ്ങില്‍ പങ്കെടുക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നില്ല.
കേസിലെ മറ്റു പ്രതികളായ റോബര്‍ട്ട് കിങ്ങിനെയും ഹെര്‍മാന്‍ വെല്ലയിസിനെയും 2001ലും 2013ലും മോചിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here