തായ്‌വാനെ നിയന്ത്രിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്ക. തായ്വാനെ വ്യാപാരരംഗത്തും വ്യോമയാനരംഗത്തും അടക്കം നിയന്ത്രിക്കാനാണ് ചൈനയുടെ ശ്രമം. ഇതേത്തുടര്‍ന്നാണ് തായ് വാനെ തൊടരുതെന്ന ശക്തമായ മുന്നറിയിപ്പുമായി അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ രംഗത്തെത്തിയത്.

തായ്വാന്റെ കടല്‍ മേഖലയില്‍ ചൈന നിരന്തരം പ്രതിസന്ധി സൃഷ്ടിക്കുകയാണ്. പസഫിക്കിന്റെ പടിഞ്ഞാറന്‍ മേഖലകളില്‍ ചൈന നടത്തുന്നത് നീതീകരിക്കാനാവത്ത അധിനിവേശ ശ്രമങ്ങളാണ്. തായ്വാന്‍ സ്വയം പ്രതിരോധിച്ച് നില്‍ക്കുകയാണ്. സുഹൃദ് രാജ്യത്തെ എന്ത് വിലകൊടുത്തും സംരക്ഷിക്കാനുള്ള ബാദ്ധ്യത തങ്ങള്‍ക്കുണ്ടെന്ന് ബ്ലിങ്കന്‍ പറഞ്ഞു. തായ്‌വാനെതിരെ നടക്കുന്ന എന്ത് നീക്കവും തടയുമെന്നും ബ്ലിങ്കന്‍ വ്യക്തമാക്കി. സമുദ്രമേഖലയില്‍ നിലനില്‍ക്കുന്ന ഭീഷണി നേരിടാന്‍ തായ്വാനെ സഹായിക്കുന്നതില്‍ ആരംഭിച്ച അമേരിക്ക-ചൈന വെല്ലുവിളി ഇതോടെ രൂക്ഷമാവുകയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here