പി.പി.ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി.സി.: യു.എസ്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കോമേഴ്സ് വിഭാഗമായ ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രി ആന്റ് സെക്യൂരിറ്റി ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി ഇന്ത്യന്‍ അമേരിക്കന്‍ നാഗേഷ് റാവുവിനെ നിയമിച്ചു. സീനിയര്‍ എക്സിക്യൂട്ടീവ് സര്‍വീസ് റാങ്കിലായിരിക്കും നാഗേഷ് റാവു പ്രവര്‍ത്തിക്കുക എന്ന് ബി.ഐ.എന്‍. ന്യൂസ് റിലീസില്‍ പറയുന്നു.

കഴിഞ്ഞ 20 വര്‍ഷമായി ഐസന്‍ ഹോവര്‍ ഫെല്ലൊ, സയന്‍സ് ആന്റ് ടെക്നോളജി ഫെല്ലോ, എന്നീ നിലകളില്‍ സ്വകാര്യ-പൊതു മേഖലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. റന്‍സെല്ലിയര്‍ പൊളിടെക്നിക്ക് ഇന്‍സ്റ്റിട്യൂറ്റ്, ആല്‍ബനി ലൊ സ്‌ക്കൂള്‍ ആന്റ് യൂണിവേഴ്സിറ്റി ഓഫ് മേരിലാന്റ് എന്നിവയില്‍ നിന്നും ബിരുദവും, ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ ശരിയായ ഉപദേശം ഉറപ്പാക്കുക എന്നതാണ് ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ചുമതല. ക്ലൗഡ്(Cloud) അഡോപ്ക്ഷന്‍, റിമോട്ട് വര്‍ക്ക്, സോഫ്റ്റ് വെയര്‍ സര്‍വീസ് എ്ന്നിവയും നാഗേഷ് റാവുവിന്റെ വകുപ്പില്‍ ഉള്‍പ്പെടും. നാഗേഷ് റാവുവിന്റെ നിയമനത്തോടെ ഉയര്‍ന്ന തസ്തികയില്‍ നിരവധി ഇന്ത്യന്‍-അമേരിക്കന്‍ വിദഗ്ധരാണ് നിയമിതമായിരിക്കുന്നത്.

 

 

 

 

 

 

 

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here