കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്ന കാര്യത്തില്‍ ഇപ്പോഴും താല്‍പര്യക്കുറവ് കറുത്ത വര്‍ഗ്ഗക്കാരായ അമേരിക്കന്‍സിന് ആത്മവിശ്വാസം നല്‍കി മുന്‍ പ്രസിഡന്റ് ബരാക് ഒബാമ. വാക്‌സിന്‍ സ്വീകരിക്കുന്നതതില്‍ യാതൊരു സംശയവും വേണ്ടെന്നും നിര്‍ബന്ധമായും വാക്‌സിന്‍ സ്വീകരിക്കണമെന്നും ആഹ്വാനം ചെയ്ത ഒബാമ രാജ്യത്തെ സമ്പന്നരും ശക്തരായവരും വാക്‌സിന്‍ സ്വീകരിക്കുന്നുണ്ടെന്നും അതിനാല്‍ ധൈര്യമായി നിങ്ങള്‍ക്കും വാക്‌സിന്‍ സ്വീകരിക്കാമെന്നും സരസമായ ഭാഷയില്‍ പറഞ്ഞു.

1930 കളിലെ ടസ്‌കീഗി പരീക്ഷണത്തെക്കുറിച്ചും ഒബാമ ജനങ്ങളെ ഓര്‍മ്മപ്പെടുത്തി. സിഫിലിസ് രോഗം വ്യാപകമായിരുന്ന ഒരു സമയത്ത് അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരായ മനുഷ്യര്‍ക്ക് സര്‍ക്കാര്‍ ലഭ്യമാക്കിയിരുന്നില്ലെന്ന കാര്യം ഒബാമ ചൂണ്ടിക്കാട്ടി. മരുന്ന് ഉണ്ടായിട്ടും അത് നല്‍കാതിരുന്നത് ആ രോഗം മൂലം ഉണ്ടാകുന്ന മറ്റവസ്ഥകളെക്കുറിച്ചും അതിന്റെ പരിണിതഫലത്തെക്കുറിച്ചും പഠിക്കാന്‍ വേണ്ടിയായിരുന്നു. അന്ന് സര്‍ക്കാര്‍ ജനങ്ങളെ ഇരയാക്കുകയായിരുന്നു. ഇന്ന് മരുന്നുകള്‍ ലഭ്യമാവുന്ന കാലത്ത് നാം സ്വയം അതില്‍ നിന്ന് മാറി നില്‍ക്കരുത് എന്നും ഒബാമ ബോധ്യപ്പെടുത്തി.

 

LEAVE A REPLY

Please enter your comment!
Please enter your name here