കോവിഡ് വാക്‌സിന്‍ സ്വീകരിച്ചാലും ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന നിര്‍ദ്ദേശവുമായി അമേരിക്ക. നിലവിലെ രോഗ വ്യാപന സാഹചര്യം പരിഗണിച്ച് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരാണെങ്കിലും ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് അമേരിക്കന്‍ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ നടപടി.

അതേസമയം ഒഴിവാക്കാനാവാത്ത അടിയന്തര ആവശ്യങ്ങള്‍ക്കുള്ള യാത്രകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. അത്തരം സാഹചര്യത്തില്‍ യാത്രക്കാര്‍ കോവിഡ് വാക്‌സിന്റെ എല്ലാ ഡോസും സ്വീകരിച്ചവരാണെന്ന് ഉറപ്പ് വരുത്തണമെന്നും പബ്ലിക് ഹെല്‍ത്ത് ഏജന്‍സി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള യാത്ര ബ്രിട്ടണും വിലക്കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് മടങ്ങിയെത്തിയ 103 പേര്‍ക്ക് വകഭേദം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here