പി പി ചെറിയാന്‍ 

ഡാളസ്: ഡാളസില്‍ സ്വന്തം ആവശ്യത്തിനു രണ്ട് ഔണ്‍സില്‍ താഴെ കഞ്ചാവ് കൈവശം വയ്ക്കുന്നവരെ അറസ്റ്റ് ചെയ്യില്ലെന്നു ഡാലസ് പൊലീസ് ചീഫ് എഡ്ഡി ഗാര്‍സിയ അറിയിച്ചു. ഏപ്രില്‍ 20 മുതലാണ് ഈ നിയമം നിലവില്‍ വരികയെന്നും അദ്ദേഹം പറഞ്ഞു. രണ്ടൗണ്‍സില്‍ കൂടുതല്‍ പിടിച്ചെടുക്കുകയോ, ഫയര്‍ ആം കൈവശം ഉണ്ടായിരിക്കുകയോ ചെയ്താല്‍ പൊലീസ് ടിക്കറ്റ് നല്‍കും.അതോടൊപ്പം രണ്ട് ഔണ്‍സുള്ള കൂടുതല്‍  ബാഗുകള്‍ കൈവശം വച്ചു വാഹനം ഓടിക്കുകയാണെങ്കില്‍ നടപടി സ്വീകരിക്കുമെന്നും ചീഫ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

2019 ല്‍ ഡാലസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ജോണ്‍, ചെറിയ തോതില്‍ കഞ്ചാവ് കൈവശം വയ്ക്കുന്നതിന്റെ പേരില്‍ പ്രോസിക്യൂട്ട് ചെയ്യുകയില്ലെന്നു വ്യക്തമാക്കിയിട്ടും ഡാലസ് പൊലീസ് അറസ്റ്റ് തുടര്‍ന്നിരുന്നു. കഴിഞ്ഞ കാലങ്ങളില്‍ കഞ്ചാവ് കൈവശം വെച്ചു അറസ്റ്റ് രേഖപ്പെടുത്തിയവരുടെ എണ്ണത്തില്‍ 85% ശതമാനവും ചെറിയതോതില്‍ കൈവശം വച്ചവരായിരുന്നുവെന്ന് കമ്മ്യൂണിറ്റി പൊലിസിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

ഡാലസ് ഫോര്‍ട്ട്വര്‍ത്തിലെ പല സിറ്റികളിലും ഇതിനു സമാനമായി പൊലീസ് നയം രൂപീകരിക്കപ്പെട്ടിട്ടുണ്ട്. ഡാലസ് പൊലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ പുതിയ തീരുമാനം മെമ്മൊ വഴി ഡാലസ് സിറ്റി കൗണ്‍സിനെ അറിയിച്ചതായും പൊലീസ് ചീഫ് പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here