പി പി ചെറിയാന്‍ 

ഇല്ലിനോയ്: മാര്‍ച്ച് 31 ന് ശേഷം കോവിഡ് കേസ്സുകളുടെ നിരക്ക് ഗണ്യമായി കുറഞ്ഞതിനെ തുടര്‍ന്ന് ജൂലായ് നാലു മുതല്‍ സംസ്ഥാനം പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകുമെന്ന് സംസ്ഥാന അധികൃതര്‍ വെളിപ്പെടുത്തി. യാതൊരു നിയന്ത്രണവും ഇല്ലാതെ എല്ലാ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കുവാനാണ് തീരുമാനമെന്നും അധികൃതര്‍ പറയുന്നു.

എന്നാല്‍ ഇന്ന് ചിക്കാഗൊ സിറ്റി പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. തൊട്ടടുത്ത ഇന്ത്യാനയില്‍ നിന്നും ചിക്കാഗൊ സിറ്റിയിലേക്ക് പ്രവേശിക്കുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം വെക്കുകയോ, ക്വാറന്റയ്നില്‍ കഴിയുകയോ വേണമെന്ന് സിറ്റി മേയര്‍ ലോറി ലൈറ്റ് പുട്ട് ഇന്ന് (ചൊവ്വാഴ്ച) വെളിപ്പെടുത്തി. സിറ്റിയിലെ പ്രമുഖ സ്ഥാപനങ്ങളായ വാള്‍ഗ്രീന്‍, വാള്‍മാര്‍ട്ട്, സാംസ്‌ക്ലബ് തുടങ്ങിയ സ്ഥലങ്ങളില്‍ യാതൊരു രജിസ്ട്രേഷനും കൂടാതെ കോവിഡ് വാക്സിന്‍ നല്‍കുന്നതിനുള്ള  നടപടികള്‍ ചെയ്തിട്ടുണ്ടെന്ന് മേയര്‍ പറഞ്ഞു.

ചിക്കാഗോ സിറ്റിയിലെ റസ്റ്റോറന്റ്, ജിം, കണ്‍സര്‍ട്ടസ്, കണ്‍വന്‍ഷന്‍ തുടങ്ങിയതെല്ലാം ജൂലായ് 4 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ കഴിയുമെന്നും മേയര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ചിക്കാഗൊയില്‍ പ്രസിദ്ധമായ ഓട്ടോഷോയും ജൂലായില്‍ നടത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here