പുതിയ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോം അവതരിപ്പിക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വേഡ് പ്രസ് ബ്ലോഗുമായാണ് ട്രംപ് എത്തിയിരിക്കുന്നത്. ഇന്നലെയാണ് ട്രംപിന്റെ പുതിയ സമൂഹമാദ്ധ്യമം പുറത്തിറക്കിയത്. പുതിയ ബ്ലോഗില്‍ ട്രംപിന്റെ പ്രസ്താവനകളും പ്രഖ്യാപനങ്ങളുമാണുള്ളത്. സ്വന്തം ഇമെയിലോ ഫോണ്‍ നമ്പറോ നല്‍കി ബ്ലോഗിന്റെ ഭാഗമാകാന്‍ സാധിക്കും. ലൈക്ക് ചെയ്യാനും സാധിക്കും. ട്രംപിന്റെ പോസ്റ്റുകളെടുത്ത് ട്വിറ്ററിലും ഫേസ്ബുക്കിലും ഉപയോക്താക്കള്‍ക്ക് പോസ്റ്റ് ചെയ്യാമെന്നതാണ് ബ്ലോഗിന്റെ പ്രധാന സവിശേഷത.

സ്വന്തമായും സുരക്ഷിതമായും സംസാരിക്കാന്‍ ഡൊണാള്‍ഡ് ട്രംപിന്റെ ഡസ്‌ക്കില്‍ നിന്ന് നേരിട്ട് എന്നാണ് സൈറ്റിനെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ട്രംപിന്റെ വീഡിയോയില്‍ പറയുന്നത്. ഈ വീഡിയോ മാത്രമാണ് ബ്ലോഗില്‍ പുതിയതായിട്ടുള്ളത്. ബാക്കിയെല്ലാം ട്രംപിന്റെ പഴയ പ്രസ്താവനകളാണ്. ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ നിന്നും പുറത്താക്കിയതിനെത്തുടര്‍ന്നാണ് ട്രംപ് സ്വന്തമായി പുതിയ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചിരിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here