അമേരിക്കയില്‍ വ്യാഴാഴ്ച നടന്ന ദേശീയ പ്രാര്‍ത്ഥനാ ദിനത്തിലെ സന്ദേശത്തില്‍ പ്രസിഡന്റ് ജോ ബൈഡന്‍ ദൈവം എന്ന വാക്ക് പരാമര്‍ശിച്ചതേയില്ല എന്ന വിമര്‍ശനവുമായി റിപ്പിബ്ലിക്കന്‍ അംഗങ്ങള്‍ രംഗത്ത്. തന്റെ സന്ദേശത്തില്‍ അമേരിക്കയുടെ ശ്രദ്ധേയമായ മതചൈതന്യത്തെയും വൈവിധ്യത്തെയും പ്രസിഡന്റ് പ്രശംസിച്ചു. മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ പ്രത്യാശ നല്‍കുന്നതില്‍ പ്രാര്‍ത്ഥനയുടെ ശക്തിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. എന്നാല്‍ ദൈവം എന്ന വാക്ക് മനപ്പൂര്‍വ്വമെന്നോണം പരാമര്‍ശിച്ചതേയില്ല എന്നാണ് റിപ്പബ്ലിക്കന്‍ അംഗങ്ങളില്‍ ചിലര്‍ ആരോപണമുന്നയിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ ദേശീയ പ്രാര്‍ത്ഥനാ ദിനത്തില്‍ പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപ് തന്റെ സന്ദേശത്തില്‍ എട്ട് തവണ ദൈവമെന്ന വാക്ക് പരാമര്‍ശിച്ചിരുന്നു. അതിനു മുന്‍പ് 2016ല്‍ പ്രസിഡന്റായിരുന്ന ബരാക് ഒബാമ തന്റെ പ്രാര്‍ത്ഥനാ ദിന സന്ദേശത്തില്‍ രണ്ടു തവണ ദൈവത്തെ പരാമര്‍ശിച്ചിരുന്നു. 2008ലെ പ്രസംഗത്തില്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ലൂ ബുഷും ദൈവമെന്ന വാക്ക് പരാമര്‍ശിച്ചു. എന്നാല്‍ 2021ല്‍ പ്രസിഡന്റ് ജോ ബൈഡന്‍ ദൈവം എന്ന വാക്ക് ഉപയോഗിച്ചതേയില്ല എന്നാണ് വസ്തുതകള്‍ നിരത്തി പ്രതിപക്ഷത്തിന്റേയും ചില മത നേതാക്കളുടേയും വിമര്‍ശനം.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here