കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ അമേരിക്കയെ സഹായിച്ചത് ഇന്ത്യയാണെന്ന് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. അതൊരിക്കലും മറക്കാനാകില്ലെന്നും കമലാ ഹാരിസ് കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ഇന്ത്യ കോവിഡിന്റെ അതിരൂക്ഷമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ തങ്ങളാല്‍ കഴിയുന്ന എല്ലാ സഹായവും നല്‍കുമെന്നും കമലാ ഹാരിസ് പറഞ്ഞു.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയില്‍ ആളുകള്‍ മരിക്കുന്ന സാഹചര്യം ഹൃദയഭേദകമാണ്. അവശ്യ വസ്തുക്കളില്ലാതെ രോഗികള്‍ ബുദ്ധിമുട്ടുന്നത് എത്രയും വേഗം പരിഹരിക്കാന്‍ ഇന്ത്യന്‍ ഭരണകൂടത്തിനെ സഹായിക്കാന്‍ അമേരിക്ക മുന്‍പന്തിയിലുണ്ടാകുമെന്നും കമലാ ഹാരിസ് പറഞ്ഞു. ഇന്ത്യയിലെ കൊറോണ രണ്ടാം ഘട്ട വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഓക്‌സിനജനടക്കമുള്ള സാധനങ്ങള്‍ക്കായി പ്രസിഡന്റ് ജോ ബൈഡനുമായി ഫോണില്‍ സംസാരിച്ചിരുന്നു.

ഇതേത്തുടര്‍ന്ന് ബൈഡനും കമലാഹാരിസും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും സുപ്രധാന യോഗം ചേര്‍ന്നാണ് അടിയന്തിര സഹായം അതിവേഗം എത്തിക്കാനുള്ള തീരുമാനം എടുത്തത്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി നാല് വിമാനങ്ങളാണ് അമേരിക്കയുടെ പ്രതിരോധ വകുപ്പ് നേരിട്ട് ഇന്ത്യയിലേക്ക് അയച്ചത്. വീണ്ടും ജീവന്‍രക്ഷാ ഉപകരണങ്ങളും മറ്റ് സഹായങ്ങളും എത്തിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here