കോശി തോമസിന് സമൂഹവുമായുള്ള ബന്ധം ഒരു വലിയ മുതല്‍ക്കൂട്ടാണെന്ന് ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റര്‍ കെവിന്‍ തോമസ്. എണ്ണത്തിലും സ്വാധീനത്തിലും നമ്മള്‍ വളരുകയാണ്. എന്‍വൈസി കൗണ്‍സിലില്‍ ഒരു ശബ്ദം നമുക്ക് ആവശ്യമാണെന്നും ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്‍ഡിലെ ജെറിക്കോയിലെ കോട്ടില്യണ്‍ റെസ്റ്റോറന്റില്‍ നടന്ന ധനസമാഹരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കവെ സെനറ്റര്‍ കെവിന്‍ തോമസ് പറഞ്ഞു.

‘നമ്മുടെ സമൂഹവുമായി ബന്ധമുള്ള ഒരു വ്യക്തിയെയാണ് നമുക്ക് വേണ്ടത്. ഒരു നല്ല ഹൃദയവും സമൂഹത്തിനായി കാര്യങ്ങള്‍ വേണ്ടവിധം ചെയ്യാന്‍ പ്രാപ്തനായ ഒരാള്‍. സന്തോഷങ്ങളിലും സങ്കടങ്ങളിലും നമ്മോടൊപ്പം പങ്കുചേരാന്‍ കഴിവുള്ള ഒരാള്‍, നമ്മുടെ പ്രശ്നങ്ങളുടെ ഭാരം ചുമലിലേറ്റാന്‍ കഴിവുള്ളൊരാള്‍. സിറ്റി കൗണ്‍സില്‍ എന്നത് വളരെ സങ്കീര്‍ണ്ണവും ബുദ്ധിമുട്ടേറിയതുമായ കടമ്പയാണ്. ഉത്തരവാദിത്തം ശരിയായ വിധം ഏറ്റെടുക്കാന്‍ തയ്യാറായ ഒരാള്‍ അല്ലെങ്കില്‍ അത് നമുക്ക് ബുദ്ധിമുട്ടായിരിക്കും. കോശി ഏറ്റവും നല്ല കാന്‍ഡിഡേറ്റാണ്. അദ്ദേഹം നിങ്ങളെ പ്രതിനിധീകരിക്കാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ ഇലക്ഷന്‍ ദിവസത്തില്‍ നിങ്ങളുടെ വോട്ട് അദ്ദേഹത്തിന് തന്നെ നല്‍കണം. മാത്രമല്ല മറ്റുള്ളവരെ അദ്ദേഹത്തിനു വേണ്ടി വോട്ട് ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്ന വോളണ്ടിയേഴ്സും ഉണ്ടായിരിക്കണം’. കെവിന്‍ തോമസ് പറഞ്ഞു.

കോശി തോമസിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്തുണ അറിയിച്ച് നിരവധി കമ്മ്യൂണിറ്റി നേതാക്കള്‍ ധനസമാഹരണത്തില്‍ പങ്കെടുത്തു. ഡിസ്ട്രിക്റ്റ് 23 ല്‍ നിന്നുള്ള ബിസിനസുകാരനായ അശോക് വോറ, ഈ കോവിഡ് ടൈമില്‍ സമൂഹത്തിലെ പ്രാദേശിക ബിസിനസുകളുടെ ആവശ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കോശിയോട് അഭ്യര്‍ത്ഥിച്ചു. സമൂഹത്തിന് വേണ്ടി നിലകൊള്ളാന്‍ കോശിക്ക് ധൈര്യമുണ്ട്, അടുത്ത തവണ നമ്മള്‍ ഒത്തുകൂടുമ്പോള്‍ എന്‍വൈസി കൗണ്‍സില്‍ അംഗമെന്ന നിലയില്‍ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് നമ്മള്‍ ആഘോഷിക്കുമെന്നും അശോക് വോറ പറഞ്ഞു. വരുന്ന ഇലക്ഷനില്‍ കോശി തോമസിന് അകമഴിഞ്ഞ പിന്തുണ നല്‍കാന്‍ അവിടെ കൂടിയിരുന്നവരോട് അശോക് വോറ അഭ്യര്‍ത്ഥിച്ചു.

സൗത്ത് ഏഷ്യന്‍ ടൈംസിന്റെ പബ്ലിഷറും ബിസിനസ്മാനുമായിട്ടുള്ള കമലേഷ് മേത്ത, കോശി എളിമയുള്ള വ്യക്തിയാണെന്നും കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന സ്ഥിരോത്സാഹമുള്ള വ്യക്തിയാണെന്നും വിശേഷിപ്പിച്ചു. തന്റെ മുഴുവന്‍ പിന്തുണയും വാഗ്ദാനം ചെയ്ത് അദ്ദേഹം കോശിക്ക് വിജയാശംസകള്‍ നേരുകയും ചെയ്തു. കമ്മ്യൂണിറ്റി ലീഡറായ ദിലീപ് ചൗഹാന്‍ കോശിയുടെ പ്രവര്‍ത്തനത്തെ പ്രശംസിച്ചു. ഇന്ത്യാ ഡേ പരേഡിന്റെ ആര്‍ക്കിടെക്റ്റുകളിലൊരാള്‍ കോശിയെ അടുത്ത സിറ്റി കൗണ്‍സിലര്‍ ആയി തിരഞ്ഞെടുക്കുന്നതിന് എല്ലാവരും വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചു.

കമ്മ്യൂണിറ്റി നേതാവും ആക്ടിവിസ്റ്റുമായ വിമല്‍ ഗോയല്‍ കോശിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ താന്‍ ആവേശഭരിതനാണെന്നും നമ്മുടെ കമ്യൂണിറ്റിയില്‍ നിന്ന് വിജയ സാധ്യതയുള്ള ഏക വ്യക്തി കോശിയാണെന്നും എല്ലാവരും അദ്ദേഹത്തെ പിന്തുണയ്ക്കണമെന്നും അഭ്യര്‍ത്ഥിച്ചു. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് അബ്രഹാം ഈ ഇലക്ഷന്റെ പ്രാധാന്യം ചൂണ്ടിക്കാണിക്കുകയും എല്ലാവരും കോശി തോമസിനെ പിന്തുണയ്ക്കുകയും വിജയിപ്പിക്കുകയും ചെയ്യണമെന്നും അതുവഴി ആദ്യത്തെ ഏഷ്യന്‍ ഇന്ത്യക്കാരനെ എന്‍വൈസി കൗണ്‍സിലിലേക്ക് തിരഞ്ഞെടുത്ത് ചരിത്രം സൃഷ്ടിക്കുന്നതില്‍ ഭാഗഭാക്കാവണമെന്നും അഭ്യര്‍ത്ഥിച്ചു.

ജോര്‍ജ് പറമ്പില്‍ കോശി തോമസിന് എല്ലാ ഭാവുകങ്ങളും നേരുകയും ഈ സങ്കീര്‍ണ്ണമായ അവസ്ഥയില്‍ നമ്മുടെ അടുത്തേക്ക് കടന്നു വരുന്ന ഒരു വ്യക്തിയുടെ അനിവാര്യതയെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു. അഭിവൃദ്ധി പ്രാപിക്കുന്ന ഒരു കമ്മ്യൂണിറ്റിയാകാന്‍ ആവശ്യമായ റിസോഴ്സ് ഉപയോഗിച്ച്് തങ്ങളെ പ്രതിനിധീകരിക്കുന്ന കോശിയെപ്പോലുള്ള ഒരു വ്യക്തിയുടെ ആവശ്യകതയെക്കുറിച്ച് അധ്യാപികയും മെഡിക്കല്‍ പ്രൊഫഷണലുമായ ഡോ. അന്ന ജോര്‍ജ് സംസാരിച്ചു. പല രാഷ്ട്രീയക്കാരും ശൂന്യമായ വാഗ്ദാനങ്ങള്‍ നല്‍കുന്നതിനെക്കുറിച്ച് സംസാരിച്ച ഡെന്‍സില്‍ ജോര്‍ജ് കോശി തോമസ് നമ്മുടെ സമൂഹത്തില്‍ ഒരു മാറ്റം വരുത്തുമെന്ന് ചൂണ്ടിക്കാട്ടി. കോശി തോമസിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്തുണ നല്‍കുമെന്ന് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് റെജി കുര്യന്‍ വാഗ്ദാനം ചെയ്തു.

എകെഎംജിയുടെ മുന്‍ പ്രസിഡന്റ് ഡോ. തോമസ് മാത്യു കമ്മ്യൂണിറ്റിയില്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്ക് കോശിയോട് നന്ദി പറയുകയും അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. റവ. ജോണ്‍ തോമസ്, റവ. ജോണ്‍ മേളപുരം, വി.എം. ചാക്കോ, വര്‍ഗ്ഗീസ് അബ്രഹാം, മേരി ഫിലിപ്പ്, നീല്‍ കോഷി, പോള്‍ ചുല്ലിയേല്‍, ഹേമ വിരാനി, ലോന അബ്രഹാം, മത്തായി എന്നിവര്‍ കോശി തോമസിനെ പിന്തുണച്ച് സംസാരിച്ചു. അജിത് അബ്രഹാം, ബിജു ചാക്കോ എന്നിവരായിരുന്നു ഇ.എം.സി.ഇ.

 

LEAVE A REPLY

Please enter your comment!
Please enter your name here