ഫിലാഡല്‍ഫിയ: പമ്പ മലയാളിഅസ്സോസിയേഷന്റെ  വാര്‍ഷിക കുടുംബ സംഗമം, 2021-ലെപ്രവര്‍ത്തനോത്ഘാടനം, മാതൃദിനാഘോഷം, ഫ്രണ്ട് ലൈന്‍ വര്‍ക്കേഴ്‌സിന് ആദരം, ഉന്നതവിദ്യാഭ്യസം നേടിയവര്‍ക്ക് അഭിനന്ദനം ഇവ സംയുക്തമായി മെയ് 23-ന് ഞായറായാഴ്ച വൈകുന്നേരം 5-മണിക്ക് നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫയായിലെ മയൂര ഇന്ത്യന്‍ റസ്റ്റോറന്റില്‍ 9321 Krewstown Road, Philadelphia, PA 19115) നടത്തുന്നു.

പെന്‍സില്‍വേനിയ സ്റ്റേറ്റ് സെനറ്റര്‍ ജോണ്‍ സബറ്റീന മുഖ്യ അതിഥിയായിരിക്കും,ഫൊക്കാന നേതാക്കളും, വിവിധസാംസ്ക്കാരിക സംഘടനകളുടെ സാരഥികളുംആഘോഷ പരിപാടികളില്‍ പങ്കെടുക്കും.

ആതുരശുശ്രൂഷ രംഗത്തും മറ്റ് ഫ്രണ്ട് ലൈനിലും ജോലി ചെയ്യുന്നവരെ ആദരിക്കുന്നതോടൊപ്പം ഇക്കഴിഞ്ഞ അക്കാഡമിക് ഈയറില്‍ ഉന്നത ബിരുദം നേടിയവരെ അഭിനന്ദിക്കുകയുംഅവര്‍ക്ക് പാരിതോഷികവും  നല്‍കുമെന്നുംപ്രസിഡന്റ് അലക്‌സ് തോമസ് അറിയിച്ചു.

മാതൃദിനാഘോഷത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അമ്മമാരെ ആദരിക്കുന്ന പ്രത്യേക പരിപാടിയും, തുടര്‍ന്ന് ബാങ്ക്വറ്റും ഉണ്‍ടായിരിക്കും. പരിപാടികളുടെ ക്രമീകരണത്തിന് ഡോ: ഈപ്പന്‍ ഡാനിയല്‍ കണ്‍വീനറും, സുമോദ് നെല്ലിക്കാല, കോഡിനേറ്ററുമായിപ്രവര്‍ത്തിക്കുന്നു. പമ്പയുടെ കുടുംബ സംഗമത്തിലേക്കും മാതൃദിനാഘോഷ പരിപാടികളിലേക്കും അംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കന്നു.

കൂടുതല്‍ വവരങ്ങള്‍ക്ക്: അലക്‌സ് തോമസ് പ്രസിഡന്റ്: 215 850 5268, ഡോ: ഈപ്പന്‍ ഡാനിയല്‍  (കണ്‍വീനര്‍), 215 262 0709,  ജോണ്‍ പണിക്കര്‍ 215 605 5109, ജോര്‍ജ്ജ് ഓലിക്കല്‍ 215 873 4365,  സുമോദ് നെല്ലിക്കാല 267 322 8527 മോഡി ജേക്കബ്, 215 667 0802, ഫീലിപ്പോസ് ചെറിയാന്‍ 215 605 7310,ജോര്‍ജ്ജുകുട്ടി ലൂക്കോസ് 267 777 3955

LEAVE A REPLY

Please enter your comment!
Please enter your name here