ഓസ്‌ട്രേലിയയ്ക്ക് മേല്‍ വ്യാപാര വാണിജ്യ സമ്മര്‍ദ്ദം ശക്തമാക്കുന്ന ചൈനയ്ക്ക് താക്കീതുമായി അമേരിക്ക. ഓസ്‌ട്രേലിയ എന്നും അമേരിക്കയുടെ ഉറ്റസുഹൃത്താണ്. ചൈന കുറേ വര്‍ഷങ്ങളായി വ്യാപാര വിഷയങ്ങളില്‍ ഓസ്‌ട്രേലിയയെ സമ്മര്‍ദ്ദത്തിലാക്കുകയാണ്. ഒപ്പം ക്വാഡ് സഖ്യത്തിന്റെ ഭാഗമായതോടെ പ്രതിരോധ രംഗത്തും ചൈന ശത്രുതാപരമായ സമീപനമാണ് പസഫിക് രാജ്യത്തോട് കാണിക്കുന്നത്. ഇത് ഒരുകാരണവശാലും അംഗീകരിക്കാനാവില്ലെന്നും അമേരിക്ക നയം വ്യക്തമാക്കി.

ഓസ്‌ട്രേലിയയുമായി ബന്ധം സ്ഥാപിച്ചതിന്റെ 70-ാം വാര്‍ഷികത്തിന്റെ ഭാഗമായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കിയത്. ഇത് ഓസ്‌ട്രേലിയന്‍ ജനതയെ പിന്തുണയ്ക്കാനുള്ള അവസരമാണ്. എല്ലാ മേഖലയിലും ഓസ്‌ട്രേലിയയുടെ സ്ഥിരതയും രാജ്യത്തിന്റെ അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണ്. മേഖലയിലെ ശാന്തവും സുരക്ഷിതവുമായ അന്തരീക്ഷത്തിനായി ഓസ്‌ട്രേലിയ എടുക്കുന്ന എല്ലാ നടപടികളേയും സ്വാഗതം ചെയ്യുന്നതായും ബ്ലിങ്കന്‍ പറഞ്ഞു.

 

 

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here