കേരളത്തില്‍ മെയ് 23 വരെ ലോക്ഡൗണ്‍ നീട്ടി. ദുരന്തനിവാരണവകുപ്പും പൊലീസും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ലോക് ഡൗണ്‍ നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എല്ലാ ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ധിച്ച സാഹചര്യത്തിലാണ് 23 വരെ ലോക് ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചത്. തൃശ്ശൂര്‍, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. ഈ ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ലോക് ഡൗണ്‍ നീട്ടുമ്പോള്‍ ജനങ്ങളുടെ ദുരിതം വര്‍ധിക്കും. ഇത് മറികടക്കാന്‍ പ്രത്യേകം പദ്ധതി നടപ്പാക്കും.

കോവിഡ് ആദ്യം ബാധിക്കുക നമ്മുടെ അടുക്കളെയായിരിക്കും. അടുക്കളെയെ ബാധിക്കാതിരിക്കാനാണ് സൗജന്യ ഭക്ഷ്യകിറ്റ് ആരംഭിച്ചത്. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ അരിവിതരണം നടത്തി. മുന്‍ഗണനാ വിഭാഗത്തിനും, കുറഞ്ഞ നിരക്കില്‍ അരി നല്‍കി. അതിഥി തൊഴിലാളികള്‍ക്ക് ആവശ്യമായ ഭക്ഷ്യകിറ്റ് നല്‍കി. ഇത്തവണയും അത് തുടരുകയാണ്. ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചു നല്‍കി. പ്രത്യേക ധന സഹായവും നല്‍കി, സുഭിക്ഷ കേരളം പദ്ധതി വിജയകരമായിരുന്നു. ആളുകള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷണം നല്‍കാന്‍ കുടുംബ ശ്രീ ഹോട്ടലുകള്‍ക്ക് തുടക്കം കുറിച്ചു. അതാണ് ഈ ലോക് ഡൗണില്‍ ആശ്വാസം. പലിശരഹിത വായ്പാ പദ്ധതിയും സഹായകമായി. ഇത്തരം ഇടപെടലുകള്‍ തുടരും.

ജൂണിലും സൗജന്യ കിറ്റ് വിതരണം തുടരും. പെന്‍ഷന്‍ വിതരണവും നടക്കും. 1000 രൂപാ വീതം ക്ഷേമ നിധി ബോര്‍ഡില്‍ അംഗങ്ങളായവര്‍ക്ക് നല്‍കും. ക്ഷേമ നിധിയില്‍ നിന്നും സഹായം ലഭിക്കാത്ത കുടുംബങ്ങള്‍ക്ക് 1000 രൂപ നല്‍കും, അംഗന്‍വാടി ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങാതെ നല്‍കും. 19500 എ ഡി എസുകള്‍ക്ക് ഒരു ലക്ഷം വീതം റിവോള്‍വിംഗ് ഫണ്ട് അനുവദിക്കും. 76 കോടി രൂപം അയല്‍ക്കൂട്ടങ്ങള്‍ക്ക് നല്‍കും. കുടുംബ ശ്രീ വായ്പയ്ക്ക് മോറട്ടോറിയം നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. വസ്തു നികുതി, ടൂറിസം നികുതി എന്നിവയ്ക്ക് സമയം ദീര്‍ഘിപ്പിക്കും. ലോക് ഡൗണിന്റെ ഗുണം മനസിലാക്കാന്‍ അല്‍പം ദിവസം കൂടി വേണം. മെയ്മാസം അതീവ സങ്കീര്‍ണമാണ്. കോവിഡ് ഉത്തരേന്ത്യയില്‍ വര്‍ധിക്കാതെ പിടിച്ചു നിര്‍ത്താന്‍ കഴിയുന്നത് ശുഭകരമായ സൂചനയാണ്.

ലോക വ്യാപനം കേരളം ഉള്‍പ്പെടെ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാണുന്നത്. രോഗ വ്യാപനം അതി ശ്കതമാവുന്ന ഈ മാസം ശ്രദ്ധിച്ചാല്‍ മരണം പിടിച്ചു നിര്‍ത്താന്‍ പറ്റും. മഴ ശക്തമായാല്‍ രോഗവ്യാപനം വര്‍ധിക്കും. യുവാക്കള്‍ രോഗ വ്യാപനത്തിന് ഇരയാവുന്നുണ്ട്. നേരത്തെ രോഗങ്ങളുള്ളവര്‍ അപ്പോള്‍ തന്നെ ഡോക്ടര്‍മാരെ ബന്ധപ്പെടേണ്ടതാണ്. പ്രമേഹം, ബി പി പോലുള്ള ജീവിത ശൈലീ രോഗമുള്ളവര്‍ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികില്‍സ തേടേണ്ടതാണ്.
മഴ കൂടുന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ സംവിധാനത്തിന് സമ്മര്‍ദ്ധം ശക്തമാവുന്നു. മഴക്കാല രോഗം കൂടി വര്‍ധിച്ചാല്‍ കാര്യങ്ങള്‍ പ്രയാസകരമാവും. കൂട്ടായ്മയോടെ നീങ്ങേണ്ടതുണ്ട്. മഴക്കാല പൂര്‍വ്വ ശുചീകരണം വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.

ഞായറാഴ്ച ഡ്രൈ ഡേയായി ആചരിക്കും. വീടും പരിസരവും ശുചിയാക്കാന്‍ ഈ ദിവസം ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കോവിഡ് ബ്രിഗേഡ് ശക്തി പ്പെടുത്തിയയിട്ടുണ്ട്. താലൂക്ക്, ജില്ലാ ജനറല്‍ ആശുപതത്രിയിലും, മെഡിക്കല്‍ കോളജിലും കിടക്കകള്‍ അധികമായി ആരംഭിക്കും. കരുതല്‍ വാസ കേന്ദ്രത്തിലേക്ക് മാറ്റും. കോവിഡ് ബ്രിഗേഡിന്റെ ഭാഗമാവാന്‍ തയ്യറാവണം. കോവി ഷീല്‍ 84 ദിവസം പൂര്‍ത്തിയായവര്‍ക്ക് അടുത്ത ഡോസ് നാളെ ആരംഭിക്കും. ഇത് അനുസരിച്ച് 12 മുതല്‍ 16 ആഴ്ചവരെയുള്ള ദിവസത്തിനുള്ളില്‍ രണ്ടാം ഡോസ് എടുത്താല്‍ മതി.

കോവാക്സിന്‍ പഴയ പടി തന്നെ മതി. രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള ഗുണം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. എല്ലാവര്‍ക്കും വാക്സിന്‍ നല്‍കും. 18നും 45 നും ഇടയിലുള്ളവര്‍ക്ക് നാളെ മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. വാക്സിന്‍ എടുത്തുകഴിഞ്ഞാലും കോവിഡ് മാനദണ്ഡം പാലിക്കണം. കേരളത്തിന്റെ ടെസ്റ്റിംഗ് സ്ട്രാറ്റര്‍ജിയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ആസുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യാന്‍ പരിശോധന ഒഴിവാക്കി. ഗ്രാമ പ്രദേശത്ത് രോഗം പടരാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ ചെലുത്തും. ആദിവാസികള്‍ക്കിടയിലും, തീര പ്രദേശത്തും കര്‍ശന നിയന്ത്രണം നടപ്പാക്കും.

രോഗ ലക്ഷണം ഉണ്ടായാല്‍ ഐസുലേഷനിലേക്ക് മാറണം. അവശ്യ സാധന നിയമ പ്രകാരം, കോവിഡ് പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ക്ക് വില്‍ക്കാവുന്നതിന്റെ വില നിശ്ചയിച്ച് ഉത്തരവിറങ്ങി. പി പി ഇ കിറ്റിന് 270രൂപ, മാസ്‌കിന് എന്‍ 95 -22 രൂപ, ട്രിപ്പിള്‍ ലെയര്‍ മാസ്‌ക്കിന് 3.90 രൂപയായിരിക്കും, ബി മാസ്‌കിന് 80 രൂപ, ഫെയിസ് ഷീല്‍ഡ് 21 എന്നിങ്ങനെയായിരിക്കും വില. കേരളത്തില്‍ 4 42, 194 പേരാണ് ചികില്‍സയിലുള്ളത്. സംസ്ഥാനത്ത് ഇന്ന് 93 കോവിഡ് മരണം. 34,694 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.40. 31,319 പേര്‍ രോഗ മുക്തരായി. റബര്‍ വില്‍പ്പന കേന്ദ്രങ്ങള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം തുറക്കാനുള്ള അനുമതി നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here